
വൈഷ്ണവ്, മുഹമ്മദ് ആഷിഖ്, ആദിൽ റമീസ്.

സുൽത്താൻ ബത്തേരി: കർണാടകയിൽനിന്നു കെഎസ്ആർടിസി ബസിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 35.8 ഗ്രാം എംഡിഎംഎ കഴിഞ്ഞ ദിവസം മുത്തങ്ങയിൽ വാഹനപരിശോധനയിൽ പോലീസ് പിടിച്ചെടുത്തു. മീനങ്ങാടി മൈലമ്പാടി പുത്തൻപുരക്കൽ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി അത്തിമൂല പുതിയേറ്റികണ്ടി പി.കെ. മുഹമ്മദ് ആഷിഖ്(21), പുളിക്കൽ പി. ആദിൽ റമീസ്(20) എന്നിവരെ അറസ്റ്റുചെയ്തു. വിൽപനയ്്ക്ക് ബംഗളൂരുവിൽനിന്നു വാങ്ങിയ രാസലഹരിയാണ് യുവാക്കളുടെ കൈവശം ഉണ്ടായിരുന്നത്. എസ്‌ഐ ജെസ്വിൻ ജോയ്, എഎസ്‌ഐമാരായ അബ്ദുൾ ഗഫൂർ, പി.എം. ഷാജി, എസ്‌സിപിഒമാരായ ടി.എച്ച്. ഉനൈസ്, വി.ജെ. സ്മിജു, ശിവദാസൻ, പ്രദീപൻ, സിപിഒമാരായ എം. മിതിൻ, സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് ബസ് പരിശോധിച്ചത്.








