ഹരിത കർമസേനാംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു
  • August 21, 2026

പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവഹിച്ചു.
മാലിന്യസംസ്‌കരണ രംഗത്ത് ഹരിത കർമസേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രസിഡന്റ്, പഞ്ചായത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഹരിത കർമസേനയുടെ സേവനം നിർണായകമാണെന്ന് പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് … Read the rest

Continue reading
വൃക്കരോഗികളില്ലാത്ത നാട്; തണലാവാൻ ‘തണൽ’ കിഡ്നി ക്ലിനിക്ക്
  • August 21, 2026

വെള്ളമുണ്ട : വൃക്കരോഗികൾക്ക് ആശ്വാസമേകുന്നതിനായി വെള്ളമുണ്ടയിൽ ‘തണൽ’ കിഡ്നി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ആരോഗ്യകേന്ദ്രവുമായി സഹകരിച്ചാണ് ക്ലിനിക്കിന്റെ പ്രവർത്തനം.

വൃക്കരോഗ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തുകയും ആവശ്യമായ ചികിത്സയും മാർഗനിർദേശവും ലഭ്യമാക്കുകയുമാണ് ക്ലിനിക്കിന്റെ ലക്ഷ്യം. പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ വൃക്കരോഗ സാധ്യത വർധിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം.

പ്രമുഖ സാമൂഹിക പ്രവർത്തകനും … Read the rest

Continue reading
മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി വി.കേശവനെ തിരഞ്ഞെടുത്തു
  • August 21, 2026

വടുവഞ്ചാൽ: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം.
വി കേശവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും
ഒരു വോട്ട് അസാധുവായി മാറിയതിനെ തുടർന്ന്
ഭരണം നഷ്ടപ്പെട്ടിരുന്നു.

പിന്നീട് ഒരിടവേളക്ക്
ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഭരണം തിരിച്ച് പിടിച്ചപ്പോഴാണ് വി. കേശവൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.… Read the rest

Continue reading
വെള്ളിമാടുകുന്ന് മുത്തങ്ങ ദേശീയ പാത എൻ.എച്ച്.എ ഐ ഏറ്റെടുക്കുന്നു.
  • August 21, 2026

കൽപ്പറ്റ: ഒക്ടോബറിൽ ദേശീയപാത അതോറിറ്റി ഏറ്റെടുക്കും

വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങ വരെയുള്ള ദേശീയപാത 766-ന്റെ വികസന പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റി (NHAI) ഒക്ടോബറിൽ ഏറ്റെടുക്കും. നാലുവരിപ്പാതയാക്കുന്നതിനുള്ള വിശദപദ്ധതിരേഖ (DPR) തയ്യാറാക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഇതോടെ വേഗത്തിലാകും.

പാതയുടെ വികസനത്തിനായി കൽപറ്റയിൽ സൈറ്റ് ഓഫീസ് പ്രവർത്തനം ആരംഭിക്കും. ഏകദേശം 110 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ വികസനത്തോടൊപ്പം താമരശ്ശേരി … Read the rest

Continue reading
ഓണത്തിരക്കിൽ ചുരവും മുത്തങ്ങയും ഗതാഗത കുരുക്കിന് സാധ്യത.
  • August 21, 2026

ബത്തേരി : മുത്തങ്ങ, ഗുണ്ടൽപേട്ട് മേഖലകളിലെ പൂകൃഷിയും മുന്തിരിത്തോട്ടങ്ങളും കാണാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ കോഴിക്കോട് – കൊല്ലഗൽ ദേശീയപാത 766-ൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യത. വരുന്ന ശനി, ഞായർ വാരാന്ത്യ ദിനങ്ങളിൽ രാവിലെ മുതൽ രാത്രി വൈകുവോളം താമരശ്ശേരി ചുരത്തിലും മുത്തങ്ങയിലെ ഇരു ചെക്ക്പോസ്റ്റുകളിലും കിലോമീറ്ററുകളോളം നീളുന്ന വലിയ … Read the rest

Continue reading
കൊമാച്ചി പാർക്കിൽ ലോക ഫോട്ടോഗ്രാഫി മത്സരം
  • August 21, 2026

 

മാനന്തവാടി :ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവും ഫോട്ടോഗ്രാഫിയിലൂടെ ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊമാച്ചി പാർക്ക് അഖിലേന്ത്യാ തലത്തിൽ ഫോട്ടോഗ്രാഫി മത്സരം പ്രഖ്യാപിക്കുന്നു.

പശ്ചിമഘട്ടത്തിലെ അതുല്യമായ ആവാസവ്യവസ്ഥകളിൽ കാണപ്പെടുന്ന അപൂർവ്വയിനം പൂമ്പാറ്റകളെയും അവയുടെ സ്വാഭാവിക ജീവിതരീതികളെയും ആവാസവ്യവസ്ഥയുമായുള്ള ബന്ധത്തെയും ഫോട്ടോഗ്രാഫിയിലൂടെ രേഖപ്പെടുത്തുകയാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം. പ്രകൃതിനിരീക്ഷണം, ഫോട്ടോഗ്രാഫി, പരിസ്ഥിതി സംരക്ഷണം … Read the rest

Continue reading