വീട് കത്തിനശിച്ചു
ചീരാൽ കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ യാണ് വീടിനു തീ പടർന്നത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം ഒഴിവായത്. ബത്തേരിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയെങ്കിലും...
ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന: രാത്രി ഷെഡ് വളഞ്ഞ് മൂന്ന് യുവാക്കളെ പിടികൂടി
മീനങ്ങാടി: ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന നടത്തുമ്പോൾ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്. വിൽപന നടത്താൻ ശ്രമിച്ച മീനങ്ങാടി, പുഴംകുനി, പുത്തൻപുരക്കൽ വീട്ടിൽ, ജിത്തു പി സുകുമാരൻ(29), വാങ്ങാൻ ശ്രമിച്ച...
എൻഎസ്എസ് വോളണ്ടിയർക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങി
കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്എസ് വോളണ്ടിയർക്കുള്ള അവാർഡ് വടുവൻചാൽ സ്‌കൂളിലെ മുഹമ്മദ് ഫിനാസ് കൊല്ലത്തു നടന്ന ചടങ്ങിൽ വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയിൽനിന്നു ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച എൻ.എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം പുൽപ്പള്ളി...
തിരുക്കച്ച സ്ഥാപിച്ച രാജ്യത്തെ ആദ്യ ദേവാലയമായി അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി
അമ്പലവയൽ: യേശുവിന്റെ പീഡാനുഭവത്തിനും കുരിശു മരണത്തിനും പുനരുദ്ധാരണത്തിനും സാക്ഷ്യമായെന്നു വിശ്വസിക്കപ്പെടുന്ന തിരുവസ്ത്രത്തിന്റെ തനിപ്പകർപ്പ് അമ്പലവയൽ സെയ്റ്റ് മാർട്ടിൻ പള്ളിയിൽ എത്തിച്ചു. യേശു ക്രിസ്തുവിനെ കുരിശിൽനിന്നിറക്കിയപ്പോൾ ദേഹത്ത് പുതപ്പിച്ച തിരുക്കച്ചയുടെ തനിപ്പകർപ്പാണ് അമ്പലവയൽ സെയ്ന്റ് മാർട്ടിൻ...
കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ: ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൻ്റെ സാമൂഹ്യ തലം ഉറക്കുന്ന വിധത്തിൽ അടിസ്ഥാന മേഖലയുടെ വികസനത്തിന് ഊന്നുന്ന രീതികൾ...
ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവം: കാന്തപുരം
കൽപ്പറ്റ: ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോസ്...
വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
മേപ്പാടി: ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ്,ഉഷ ദമ്പതികളുടെ മകൾ മഞ്ജിമ 20 യാണ്...
വാര്യാട് അപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കേണിച്ചിറ: അതിരാറ്റുകുന്ന് കളരിക്കൽ അഖിൽ (33) ആണ് മരിച്ചത്. ഈ മാസം 4ന് ദേശീയപാത വാര്യാട് വെച്ച് അഖിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറി ടിച്ചാണ് അപകടമുണ്ടായത്. കൽപ്പറ്റ ബ്ലോക്ക് ഓഫീസ് ജീവനക്കാരനായിരുന്നു
അശരണരെ സഹായിക്കൽ വിശ്വാസിയുടെ കടമ; സി. മുഹമ്മദ് ഫൈസി
കുണ്ടാല അവശത അനുഭവിക്കുന്ന രോഗികൾക്കും അശരണരേയും സഹായിക്കൽ വിശ്വാസിയുടെ കടമയാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കുണ്ടാല യൂണിറ്റ് സുന്നി സംഘ കുടുംബത്തിന് കീഴിൽ ആരംഭിച്ച സാന്ത്വന കേന്ദ്രവും...
തയ്യൽത്തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണം; കെഎസ്ടിഎ-എൻ
കൽപ്പറ്റ: തയ്യൽത്തൊഴിലാളി സംരക്ഷണ നിയമം നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷൻ-എൻ വൈത്തിരി താലൂക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. തയ്യൽത്തൊഴിലാളികളുടെ സീനിയോരിറ്റി പെൻഷൻ കുടിശിക വിതരണം ചെയ്യുക, മരണമടയുന്ന തയ്യൽത്തൊഴിലാളികളുടെ ആശ്രിതർക്കുള്ള ആനുകൂല്യം ഒരു...