മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വയനാട്ടിൽ നാളെ സർവകക്ഷി യോഗം
വയനാട് ജില്ലയിൽ ഉരുൾപൊട്ടിയതുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ സർവ്വകക്ഷിയോഗം ചേരും. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിൽ രാവിലെ 11.30 ന് നടക്കുന്ന യോഗത്തിൽ വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ...
വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ഖലീൽ ബുഖാരി തങ്ങൾ
മേപ്പാടി: അതിദാരുണമായ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി ആവശ്യപ്പെട്ടു. ദുരിതബാധിത മേഖലകൾ സന്ദർശിച്ച ശേഷം ചൂരൽമലയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഖലീൽ...
തളർന്ന വയനാടിന് 25 ലക്ഷം രൂപയുടെ കൈതാങ്ങുമായി കാലിക്കറ്റ് സർവകലാശാല എൻ എസ് എസ് വിദ്യാർത്ഥികൾ
കൽപ്പറ്റ: അതി ദാരുണമായ മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ കൈ താങ്ങുമായി കാലിക്കറ്റ് സർവകലാശാല എൻ, എസ്, എസ് വിദ്യാർത്ഥികൾ. കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള 56 കോളേജുകളിലെ എൻ, എസ്, എസ് വിദ്യാർത്ഥികൾ...
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; ദുരന്തബാധിതർക്ക് സാന്ത്വനമായി കുടുംബശ്രീ
വയനാട് മുണ്ടക്കൈ-ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സാന്ത്വനമായി കുടുംബശ്രീയും. ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ടവരെ താമസിപ്പിക്കുന്ന ജി.എച്ച്.എസ്.എസ് മേപ്പാടി, മേപ്പാടി സെന്റ്് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് ജോസഫ് സ്‌കൂൾ മേപ്പാടി,...
പാലക്കാട് മെഡിക്കൽ കോളേജിൽനിന്ന് വയനാട്ടിലേക്ക് ഡോക്ടർമാരും സംഘവും
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് 25 അംഗ മെഡിക്കൽ സംഘം മരുന്നുകളുമായി വയനാട്ടിലേക്ക് പുറപ്പെട്ടു. ഫോറൻസിക് മെഡിസിൽ വിഭാഗം അസോസിയറ്റ് പ്രൊഫ.കെ.കെ .അബിമോന്റെ നേതൃത്വത്തിൽ സൂപ്രണ്ട് ശ്രീറാം,...
ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി
ജില്ലാ സപ്ലൈ ഓഫീസറെ ഭക്ഷ്യവകുപ്പിന്റെ നോഡൽ ഓഫീസറായി നിയമിച്ചു ദുരന്തബാധിത സ്ഥലത്തെ റിലീഫ് ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പെട്രോൾ, ഡീസൽ പമ്പുകളിൽ ആവശ്യത്തിന് ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിനും ദുരന്തമേഖലയിൽ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള...
ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഭ്രുതഗതിയിൽ പൂർത്തിയാകുന്നു
പാലം നിർമ്മിക്കുന്നത് 190 അടി നീളത്തിൽ പാലം യാഥാർഥ്യമാകുന്നതോടെ രക്ഷാപ്രവർത്തനം എളുപ്പമാകും ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്നും നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിർമ്മാണം നാളെ (ആഗസ്റ്റ് 1) വൈകുന്നേരത്തോടെ പൂർത്തിയാകും....
ചികിത്സയിലുള്ളവരെ ആശ്വസിപ്പിച്ച് ഗവർണർ
ചൂരൽമല ദുരന്ത പ്രദേശം സന്ദർശനത്തിനു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേപ്പാടി വിംസ് ആശുപത്രി സന്ദർശിച്ചു. രോഗികളോടും കൂടെയുള്ളവരോടും സംസാരിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ള കുട്ടികളെ ആശ്വസിപ്പിച്ചു. ദുഃഖത്തിൽ പങ്കുചേരുന്നതായി...
വയനാട് മെഡിക്കൽ കോളേജ്; കാർഡിയോളജി വിഭാഗം ശക്തിപ്പെടുത്താൻ രണ്ട് തസ്തികകൾ അനുവദിച്ചതായി ആരോഗ്യമന്ത്രി
വയനാട് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ശക്തിപ്പെടുത്താൻ തസ്തിക മാറ്റത്തിലൂടെ രണ്ട് തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയും ഒരു...
രക്ഷാ പ്രവർത്തനത്തിന് മുൻതൂക്കം, നടക്കുന്നത് ഊർജിതമായ പ്രവർത്തനം :- ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ചൂരൽമല പ്രദേശത്ത് മറ്റെന്തിനെക്കാളും രക്ഷാ പ്രവർത്തനത്തിനാണ് മുൻതൂക്കം നൽകുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദുരന്ത പ്രദേശത്ത് സാധ്യമായതെല്ലാം ചെയ്യും. ചൂരൽമലയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ. ഇത് സംസ്ഥാനത്തിന്റെ മുഴുവൻ...