ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ മാനന്തവാടി നഗരസഭ പ്രതിജ്ഞാബദ്ധം; സി.കെ രത്നവലി
മാനന്തവാടി: നഗരസഭയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ മാനന്തവാടി നഗരസഭ പ്രതിജ്ഞാബദ്ധമാണെന്ന് മാനന്തവാടി നഗരസഭ ചെയപേഴ്സൺ സി കെ രത്നവലീ അഭിപ്രായപ്പെട്ടു. നഗരസഭ എരുമത്തെരുവ് ഡിവിഷൻ സംഘടിപ്പിച്ച വികാസ് 24 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...
വയനാടിൻ്റെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരംകാണും
മാനന്തവാടി: വയനാട് മെഡിക്കൽകോളജിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ അടിയന്തര പരിഹാരങ്ങൾ കാണാൻ ശ്രമിക്കുമെന്ന് പട്ടിക ജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. മാനന്തവാടി മുഅസ്സസയിൽ നൽകിയ സ്വീകരണത്തിൽ കേരള മുസ്‌ലിം ജമാഅത്ത്...
ജേഴ്സി പ്രകാശനം ചെയ്തു
കൽപ്പറ്റ: തൃശൂർ കുന്നംകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ജുനിയർ ഫുട്ബോൾ ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ ഫുട്ബോൾ...
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു
മാനന്തവാടി: ഇ.എം.എസ് ഗ്രന്ഥാലയം അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് ഷാജൻ ജോസ് ക്ലാസ്സ് എടുത്ത് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മാസ്റ്റർ അദ്വൈത് പ്രസാദ് അധ്യക്ഷത വഹിച്ചു. വായനശാല...
നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
എടവക: ദീപ്തിഗിരി ക്ഷീരോത്പാദക സഹകരണ സംഘം കൽപ്പറ്റ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ ക്ഷീര കർഷകർക്കായി സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ക്ഷീരസംഘം പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം...
മാർച്ചും ധർണയും നടത്തി
കൽപ്പറ്റ: കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഡിഇ ഓഫീസ് മാർച്ചും ധർണയും നടത്തി. പൊതു വിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം. ക്ലസ്റ്റർ യോഗം ബഹിഷ്‌കരിച്ചാണ് അധ്യാപകർ...
സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കനുപാതമായി സാമൂഹികാഘാതവും ഉണ്ടാകും: ഡോ. പി.ഇ തോമസ്
പുൽപള്ളി: സാങ്കേതിക വളർച്ചയ്ക്ക് ആനുപാതികമായി സമൂഹികാഘാതവും ഉണ്ടാകുമെന്ന് കോയമ്പത്തൂർ ഭാരതീയാർ സർവകലാശാല മുൻ മാധ്യമ പഠനവകുപ്പ് മേധാവി ഡോ. പി.ഇ തോമസ്. പഴശ്ശിരാജ കോളേജിലെ മാധ്യമവിഭാഗവും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ...
യുവതി കിണറ്റിൽ മരിച്ചനിലയിൽ
പൊഴുതന:പൊഴുതനയിൽ യുവതി കിണറ്റിൽ മരിച്ചനിലയിൽ, ഭർത്താവ് ഒളിവിൽ. പൊഴുതന ഇടിയംവയലിലെ മീന(42)യാണ് മരിച്ചത്. രണ്ട് ദിവസമായി ഇവരെ കാ ണാനില്ലായിരുന്നു. ഇന്ന് രാവിലെ മീനയുടെ മകനാണ് കിണറ്റിൽ മൃതദേഹം കണ്ടത്. മദ്യപാനത്തെത്തുടർന്നു വഴക്കുണ്ടായിരുന്നെന്നു...
മയക്ക് മരുന്ന് കേസിലെ പ്രതിക്ക് 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ
കൽപ്പറ്റ: എക്സൈസ് റെയിഞ്ച് ഓഫീസിലെ ക്രൈം നമ്പർ 28/2017 കേസിലെ പ്രതിയായ തിരുത്തിമ്മൽവീട്ടിൽ മുജീബ്. റ്റി. സി (28 )യെ മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട 80 നൈട്രൊസെപാം ഗുളികകൾ നിയമവിരുദ്ധമായി കൈവശം വെച്ച...
കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ട സംഭവം:യുവാവിന് മൂന്നര വർഷം തടവും 10,000 രൂപ പിഴയും
കൽപ്പറ്റ: കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ട സംഭവത്തിൽ യുവാവിന് മൂന്നര വർഷം തടവും 10,000 രൂപ പിഴയും. തോമാട്ടുച്ചാൽ, കടൽമാട്, കെ. മനു(28)വിനെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എം. നസീറ ശിക്ഷിച്ചത്....