മഹാഗണപതി ഹോമം നടത്തി
മാനന്തവാടി: കമ്മന വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം നടത്തി. ക്ഷേത്രം തന്ത്രി മാടമന കൃഷ്ണന്‍ എമ്പ്രാന്തിരി, ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ എമ്പ്രാന്തിരി, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.വി ഗിരീഷ് കുമാര്‍, ട്രസ്റ്റിമാരായ...
വനത്തില്‍ കുടുക്കുവെച്ച് പുള്ളിമാനിനെ കൊന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍
പാതിരി വനത്തില്‍ കുടുക്കുവച്ച് പുള്ളിമാനെ കൊന്ന് ഇറച്ചിയാക്കിയ സംഘത്തിലെ ഒരാളെ വനപാലകര്‍ പിടികൂടി. പെരിക്കല്ലൂര്‍ കാട്ടുനായ്ക കോളനിയിലെ മാതന്റെ മകന്‍ ഷിജു (45 )വിനെയാണ് വനപാലക സംഘം പിടികൂടിയത്. ഇയാളില്‍ നിന്നു പാകം...
ഹിജ്‌റയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം: മുഹമ്മദ് കുട്ടി ഹസനി
കമ്പളക്കാട്: സ്വയം മാറാനും മറ്റുള്ളവര്‍ക്ക് വെളിച്ചമാകാനുമുള്ള ആഹ്വാനവുമായാണ് ഓരോ പുതുവര്‍ഷവും വന്നെത്തുന്നതെന്നും ഹിജ്‌റയുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തണമെന്നും മുഹമ്മദ് കുട്ടി ഹസനി പറഞ്ഞു. കമ്പളക്കാട് മദ്‌റസത്തുല്‍ അന്‍സാരിയ്യയിലെ മോര്‍ണിംഗ് അസംബ്ലിയില്‍ ഹിജ്‌റ (പുതുവര്‍ഷ...
സൗജന്യ മുഖവൈകല്യ- മുച്ചിറി നിവാരണ ക്യാമ്പ് നടത്തി
മാനന്തവാടി:വയനാടിനെ സമ്പൂര്‍ണ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, ജ്യോതിര്‍ഗമയ, വയനാട് ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാ കെയര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സൗജന്യ മുഖവൈകല്യ - മുച്ചിറി...
മുള്ളന്‍കൊല്ലി മേഖല മതാധ്യാപക കണ്‍വെന്‍ഷന്‍ നടത്തി
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി മേഖല മതാധ്യാപക കണ്‍വെന്‍ഷന്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് പാരീഷ് ഹാളില്‍ മാനന്തവാടി രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ ഫാ.തോമസ് കച്ചിറയില്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ഫൊറോനയുടെ കീഴിലുള്ള 12 ഇടവകയില്‍...
കനത്ത മഴ: മടക്കിമലയിലെ റേഷന്‍ കടയില്‍ വെള്ളംകയറി ഭക്ഷ്യ വസ്തുക്കള്‍ നശിച്ചു
മടക്കിമല: ശക്തമായ മഴയില്‍ റേഷന്‍കടയില്‍ വെള്ളംകയറി. മടക്കിമലയിലെ പി. രാജന്റെ റേഷന്‍ കടയിലാണ് ഇന്ന് ഉച്ചക്ക് ശേഷം പെയ്ത മഴയില്‍ വെള്ളംകയറിയത്. ചെളിയും വെള്ളവും കയറി കടയിലെ മുപ്പതോളം അരി, ഗോതമ്പ് ചാക്കുകള്‍...
ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി
കല്‍പറ്റ: വയനാട് ജില്ല ട്രോമാകെയറിന്റെ നേതൃത്വത്തില്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ക്കായി ഒന്നാംഘട്ട പരിശീലന ക്ലാസ് സംലടിപ്പിച്ചു. കല്‍പറ്റ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ് മലപ്പുറം...
പാല്‍ ഉത്പന്നങ്ങള്‍ക്കു ജിഎസ്ടി: കര്‍ഷക സംഘം ധര്‍ണ നടത്തി
മക്കിയാട്: കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വെള്ളമുണ്ട ക്ഷീര സംഘത്തിനു മുന്നില്‍ ധര്‍ണ നടത്തി. പാല്‍ ഉത്പന്നങ്ങള്‍ക്കു ബാധകമാക്കിയ ജിഎസ്ടി പിന്‍വലിക്കുക, ക്ഷീര മേഖല തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കാലിത്തീറ്റ മിത നിരക്കില്‍ ലഭ്യമാക്കുക തുടങ്ങിയ...
‘ലോട്ടറി തൊഴിലാളികള്‍ക്കു 10,000 രൂപ ഓണം ബോണസ് നല്‍കണം’
സുല്‍ത്താന്‍ ബത്തേരി: ലോട്ടറി തൊഴിലാളികള്‍ക്കു 10,000 രൂപ ഓണം ബോണസ് നല്‍കണമെന്നു ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) ജില്ലാ നേതൃ ക്യാമ്പ് ആവശ്യപ്പെട്ടു. ലോട്ടറി സമ്മാനഘടന പരിഷ്‌കരിച്ച് 100 ടിക്കറ്റിന്...
മനുഷ്യകടത്ത് വിരുദ്ധ സെമിനാര്‍ നടത്തി
തിരുനെല്ലി: ആസൂത്രിതമായി നടത്തുന്ന മനുഷ്യക്കടത്ത് തയുന്നതില്‍ പ്രാദേശിക സമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണെന്ന് അന്താരാഷ്ട്ര മനുഷ്യക്കടത്തുവിരുദ്ധ ദിനത്തോടനുബന്ധിച്ച് ചൈല്‍ഡ്‌ലൈന്‍, ജ്വാല, ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് ക്ലബ്, ഇക്വേഷന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു....