
സ്നേഹവിരുന്നൊരുക്കി എസ് വൈ എസ് സാന്ത്വനം


മാനന്തവാടി:ചെറിയ പെരുന്നാള്‍ ദിനത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്നേഹ വിരുന്ന് നല്കി. എസ്.വൈ.എസ് സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു. വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സഹജീവികള്‍ക്ക് ഭക്ഷണം പങ്കുവെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മാനന്തവാടി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് എസ്.വൈ.എസ് സാന്ത്വനത്തിന് കീഴില്‍ നടന്നു വരുന്ന വളണ്ടിയര്‍ സേവനമടക്കമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പെരുന്നാള്‍ ദിനത്തില്‍ സ്നേഹ വിരുന്ന് സംഘടിപ്പിച്ചത്. ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങള്‍ ഒരു മാസക്കാലത്തെ വൃതാനുഷ്ഠാനത്തിന് ശേഷം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ മെഡിക്കല്‍ കോളേജിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും പരിഗണിച്ച് ഭക്ഷണമൊരുക്കിയത് ഏറെ മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ കേരള മുസ്ലീം ജമാഅത് ജില്ലാ നേതാക്കളായ സയ്യിദ് വി.എസ്.കെ തങ്ങള്‍, എസ്.ശറഫുദ്ധീന്‍ ,കെ.എസ് മുഹമ്മദ് സഖാഫി, എസ് വൈ എസ് ജില്ലാ നേതാക്കളായ സി.എം നൗഷാദ് ,ഫള് ലുല് ആബിദ്, അബ്ദുല്‍ ഗഫൂര്‍ അഹ്സനി ,സലീം നഈമി, എസ് എസ് എഫ് ജില്ലാ നേതാക്കളായ റഷാദ് ബുഖാരി, ബശീര്‍ കുഴിനിലം തുടങ്ങിയവര്‍ സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത് സോണ്‍ സെക്രട്ടറി അശ്കര്‍ ചെറ്റപ്പാലം, സുലൈമാന്‍ സഅദി,ഇഖ്ബാല്‍ ,ജലീല്‍ മുസ്ലിയാര് തുടങ്ങിയവരും വളണ്ടിയര്‍മാരും ഭക്ഷണ വിതരണത്തിന് നേതൃത്വം നല്കി.
കൂടുതൽ വാർത്തകൾ കാണുക
ഇരുപത്തിയേഴാം വാർഷികവും എക്സലൻസ് അവാർഡ് വിതരണവും നടത്തി
സുൽത്താൻ ബത്തേരി:കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇരുപത്തിയേഴാമത് വാർഷികാഘോഷവും എക്സലൻസ് അവാർഡ്ദാനവും നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ- ടി.വി താരം മനോജ്...
സാങ്കേതം യൂണിറ്റ് രൂപീകരിച്ചു
. തലപ്പുഴ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതം യൂണിറ്റ് രൂപീകരിച്ചു. ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനും ഇന്നോസ്പാർക്ക്...
ബ്രഹ്മഗിരി സൊസൈറ്റിയിലെ ക്രമക്കേടുകൾ: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് മാർച്ച് നടത്തി
മാനന്തവാടി: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സി.പി.എം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരിൽ...
തയ്യൽ മെഷീനുകൾ വിതരണം നടത്തി
വൈത്തിരി:പരിസ്ഥിതി സാംസ്കാരിക സംഘടനയായ ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അർഹതപ്പെട്ട 14 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ...
എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
ബത്തേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കുപ്പാടി സ്വദേശി കെ. ശ്രീരാഗ് (22), ചീരാൽ സ്വദേശി മുഹമ്മദ് സഫ്വാൻ (19) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട്...
ഗോകുലിന്റെ ലോക്കപ്പ് മരണം,;കോൺഗ്രസ് പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി
അമ്പലവയൽ പഞ്ചായത്തിലെ ഒഴലകൊല്ലിപുതിയ പാടി ഊരിലെ ഗോകുൽ കൽപ്പറ്റ പോലീസ് ലോക്കപ്പിൽ മരിച്ചതിൽ അടിമുടി ദുരൂഹതയും, സംശയങ്ങളും, നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,...