യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു
അമ്പലവയൽ: ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്തു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എംഎൽഎയേയും സുരക്ഷാ ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്ത സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് കെപിസിസി അംഗം കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു. സുരക്ഷ ഒരുക്കേണ്ട പൊലീസ് എം എൽ എയെ ആക്രമിക്കാൻ വന്നവർക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. അനീഷ് റാട്ടക്കുണ്ട് അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അമൽ ജോയ്, ലയണൽ മാത്യു നിത കേളു, ബിൻഷാദ് , രാഹുൽ ആലിങ്ങൻ, ഹാരിസ് കല്ലുവായൽ, എബി മോളാത്ത്, ശ്രീലാൽ തോവരിമല, ഷമീർ കെ ടി , വിനോയ് വി കെ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾ കാണുക
ചീക്കല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം : മുഴുവൻ സീറ്റും യുഡിഎഫിന്
കണിയാമ്പറ്റ: ചീക്കല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി യു ഡി എഫ് പാനൽ വിജയിച്ചു. കേശവമാരാർ, മുഹമ്മദ് ഷാഫി, സജി വട്ടമറ്റത്തിൽ,...
ഒഎൽഎക്സ് (OLX) തട്ടിപ്പുകാരൻ വീണ്ടും പിടിയിൽ
കൽപ്പറ്റ: ഒ എൽ എക്സ് വഴി സാധനങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും കബളിപ്പിച്ച് പണം തട്ടുന്ന കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസിനെ വയനാട് പൊലീസ് പിടികൂടി. വയനാട്...
പൊതുഗതാഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണം: കളക്ടർ ഡി.ആർ മേഘശ്രി
പൊതുഗതാഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണമെന്ന് കളക്ടർ ഡി ആർ മേഘശ്രി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വയനാട്...
മിൽമ,കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനും വേതന വർദ്ധനവ് നടപ്പിലാക്കാനും നടപടി സ്വീകരിക്കണം: ഐഎൻടിയുസി
കൽപ്പറ്റ: മിൽമ വയനാട് ഡയറിയിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനും, വേതന വർദ്ധനവ് നടപ്പിലാക്കാനും, മുഴുവൻ ജീവനക്കാർക്കും പി എഫ്,ഇ എസ് ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കാനും നടപടി...
ഗ്രാമാദരപത്രവും സാരിയും സമ്മാനിച്ച് ജില്ലയിലെ മുഴുവൻ സി.ഡി.എസിനെയും ജില്ലാക്ഷേമകാര്യം അനുമോദിച്ചു
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇനിഷ്യെറ്റീവും എഡിഫൈസ് ഇന്ത്യയും ചേർന്ന് ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺസിനേയും ആദരിച്ചു.കൽപ്പറ്റ...
നവ കേരളീയം 2025- അദാലത്ത്
കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. കണിയാമ്പറ്റ പഞ്ചായത്തിലെ...
Average Rating