പൊതു​ഗതാ​ഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണം: കളക്ടർ ഡി.ആ‌ർ മേഘശ്രി

പൊതു​ഗതാ​ഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണമെന്ന് കളക്ടർ ഡി ആ‌ർ മേഘശ്രി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വയനാട് ജില്ലയിലെ ഭൂരിപക്ഷം ആളുകളും പൊതു​ഗതാ​ഗത്തെ ആശ്രയിക്കുന്നവരാണ്. കെ എസ് ആർടിസി സർവ്വീസുകൊണ്ട് മാത്രമോ, സ്വകാര്യബസ്സ് സർവ്വീസുകൊണ്ടോ മാത്രമോ ജനങ്ങളുടെ ​ഗതാ​ഗതാവശ്യങ്ങൾ നിവർത്തിക്കാനാകില്ല. അതിനാൽ പരസ്പരധാരണയോടെയുള്ള പ്രവർത്തനങ്ങൾ ബസ് ജീവനക്കാരുടെ ഭാ​ഗത്ത് നിന്നുണ്ടാവണമെന്ന് കളക്ടർ പറഞ്ഞു.

പുതിയ റൂട്ട് അനുവദിക്കുക​, നിലവിലുള്ള റൂട്ടുകളിൽ മാറ്റം വരുത്തുക, പെർമിറ്റ് റദ്ദാക്കുക, ബസ് ജീവനക്കാർക്ക് പോലീസ് ക്ലീയറൻസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുക, ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അനുമതി, സ്വകാര്യബസ്സുകളുടെ റൂട്ട് ലംഘിക്കൽ
എന്നിവയൊക്കെ കളക്ടർ ചെയർപോഴ്സണായ റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോ​ഗത്തിൽ ചർച്ച ചെയ്തു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷൻ സി. വി. എം. ഷെരീഷ്, ആർ. ടി. ഒ. പി. ആർ. സുമേഷ് എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *