ഗ്രാമാദരപത്രവും സാരിയും സമ്മാനിച്ച് ജില്ലയിലെ മുഴുവൻ സി.ഡി.എസിനെയും ജില്ലാക്ഷേമകാര്യം അനുമോദിച്ചു
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇനിഷ്യെറ്റീവും
എഡിഫൈസ് ഇന്ത്യയും ചേർന്ന് ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺസിനേയും ആദരിച്ചു.കൽപ്പറ്റ ഹരിതഗിരി ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഗ്രാമാദര പത്രവും മൊമെന്റോയും സാരിയും സി. ഡി. എസ് ചെയർപേഴ്സൺമാർക്ക് സമ്മാനിച്ചു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി. കെ ബാലസുബ്രമണിയൻ അധ്യക്ഷത വഹിച്ചു. എഡിഫൈസ് ഇന്ത്യ മാനേജിങ് ഡയറക്ടറും വേൾഡ് ഹാപ്പിനസ് ഫൌണ്ടേഷൻ ചെയർമാനുമായ
ഷാജി എൻ ജോർജ് മുഖ്യപ്രഭഷണം നടത്തി. ജില്ലയുടെ വികസനവഴിയിൽ അതിനിർണ്ണായക പങ്കുവഹിക്കുന്ന കുടുംബശ്രീയുടെ നേതൃനിരയെ ആദരിക്കുക വഴി ജുനൈദ് കൈപ്പാണി ശ്രദ്ധേയനാവുകയാണ്. മറുപടി പ്രസംഗം നടത്തിയ സി. ഡി. എസ് പ്രതിനിധികൾ അവരുടെ പ്രവർത്തന ഗോദയിൽ ആദ്യമായി കിട്ടിയ ക്ഷേമകാര്യ അംഗീകാരത്തിന് നിറമനസ്സോടെ സന്തോഷം രേഖപെടുത്തി.
കൂടുതൽ വാർത്തകൾ കാണുക
പൊതുഗതാഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണം: കളക്ടർ ഡി.ആർ മേഘശ്രി
പൊതുഗതാഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണമെന്ന് കളക്ടർ ഡി ആർ മേഘശ്രി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വയനാട്...
മിൽമ,കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനും വേതന വർദ്ധനവ് നടപ്പിലാക്കാനും നടപടി സ്വീകരിക്കണം: ഐഎൻടിയുസി
കൽപ്പറ്റ: മിൽമ വയനാട് ഡയറിയിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനും, വേതന വർദ്ധനവ് നടപ്പിലാക്കാനും, മുഴുവൻ ജീവനക്കാർക്കും പി എഫ്,ഇ എസ് ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കാനും നടപടി...
നവ കേരളീയം 2025- അദാലത്ത്
കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. കണിയാമ്പറ്റ പഞ്ചായത്തിലെ...
എംഎൽഎയെ ആക്രമിക്കുന്നത് തടഞ്ഞു; ഐ സി ബാലകൃഷ്ണന്റ ഗൺമാന് മർദ്ദനം
പരിക്കേറ്റ ഗൺമാനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ എംഎൽഎ ഐ സി ബാലകൃഷ്ണന്റെ ഗൺമാന് മർദ്ദനമേറ്റു. ഗൺമാനായ സുദേശനാണ് മർദ്ദനമേറ്റത്. ഡിവൈഎഫ്ഐ-സിപിഐഎം പ്രവർത്തകരാണ്...
ജനപ്രതിനിധികളെ വഴിയിൽ തടയുന്ന സി.പി.എം. നടപടി കാടത്തം: എൻ.ഡി അപ്പച്ചൻ
കൽപ്പറ്റ: കള്ളക്കേസെടുത്തും ഭരണത്തിൻറെ പിൻബലത്തിലുള്ള അഹങ്കാരവും ഉപയോഗിച്ച് ജനപ്രതിനിധികളെ തകർക്കാൻ ശ്രമിക്കുന്ന സി.പി.എം അവരെ വഴിയിൽ തടഞ്ഞ് ശാരീരികമായി നേരിടാൻ ശ്രമിക്കുന്നത് തികഞ്ഞ കടത്തമാണെന്ന് ജില്ലാ കോൺഗ്രസ്...
ആർദ്രം ഭവന പദ്ധതിക്ക് തുടക്കം കുറിച്ച് സിഎസ്ഐ മലബാർ മഹാ ഇടവക
മേപ്പാടി: മുണ്ടക്കൈ- ചുരൽമല പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് സിഎസ്ഐ മലബാർ മഹാ ഇടവക നിർമ്മിച്ചു നല്കുന്ന ഭവന പദ്ധതിക്ക് തുടക്കമായി. തൃക്കൈപ്പറ്റയില്‍ മഹാഇടവക വാങ്ങിയിരിക്കുന്ന ഒരേക്കര്‍ 10...
Average Rating