ജനപ്രതിനിധികളെ വഴിയിൽ തടയുന്ന സി.പി.എം. നടപടി കാടത്തം: എൻ.ഡി അപ്പച്ചൻ

Ad

കൽപ്പറ്റ: കള്ളക്കേസെടുത്തും ഭരണത്തിൻറെ പിൻബലത്തിലുള്ള അഹങ്കാരവും ഉപയോഗിച്ച് ജനപ്രതിനിധികളെ തകർക്കാൻ ശ്രമിക്കുന്ന സി.പി.എം അവരെ വഴിയിൽ തടഞ്ഞ് ശാരീരികമായി നേരിടാൻ ശ്രമിക്കുന്നത് തികഞ്ഞ കടത്തമാണെന്ന് ജില്ലാ കോൺഗ്രസ് കമിറ്റി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ കുറ്റപെടുത്തി. പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം അപലപനീയമാണ്. എം.എൽ.എ. ക്കെതിരെ എടുത്തിട്ടുള്ള കേസ് യാതൊരുവിധ അടിസ്ഥാനവും ഇല്ലാത്തതാണെന്ന് കോടതി വിധിയോടെ ബോധ്യമായതാണ്. എന്നിട്ടും ആക്രമണ രീതി സ്വീകരിച്ച് എം.എൽ.എ.യെ തകർക്കാൻ സി.പി.എം. ശ്രമിക്കുകയാണ്. കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട എം.എൽ.എ മാരെയും ജനപ്രതിനിധികളെയും സംരക്ഷിക്കുന്ന സി.പി.എമ്മാണ് കള്ള കേസിൻറെ പേരിൽ സ്ഥാനങ്ങൾ രാജിവെക്കാൻ ആവശ്യപെടുന്നത്. ജനകീയരായ നേതാക്കളെ പൊതുജന മധ്യത്തിൽ അപഹാസ്യരാക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *