ആർദ്രം ഭവന പദ്ധതിക്ക് തുടക്കം കുറിച്ച് സിഎസ്ഐ മലബാർ മഹാ ഇടവക

മേപ്പാടി: മുണ്ടക്കൈ- ചുരൽമല പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് സിഎസ്ഐ മലബാർ മഹാ ഇടവക നിർമ്മിച്ചു നല്കുന്ന ഭവന പദ്ധതിക്ക് തുടക്കമായി. തൃക്കൈപ്പറ്റയില് മഹാഇടവക വാങ്ങിയിരിക്കുന്ന ഒരേക്കര് 10 സെന്റിലാണ് 16-ഓളം വീടും കമ്മ്യൂണിറ്റി സെന്ററും പടുത്തുയര്ത്തുന്നത്. സിഎസ്ഐ മധ്യ കേരള മഹാഇടവകയുടെയും മറ്റ് മഹാഇടവകയുടെയും സഹകരണത്തോടുകൂടിയാണ് ഭവന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. സിഎസ്ഐ മലബാർ മഹാഇടവകയുടെ 10-ാം വാർഷികത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. മേപ്പാടി സിഎസ്ഐ ഹോളി ഇമാന്യുവൽ ദേവാലയത്തില് നടന്ന പരിപാടിയില് മലബാർ മഹാ ഇടവക ബിഷപ്പ് റൈറ്റ് റവ.ഡോ.റോയ്സ് മനോജ് വിക്ടർ ഉദ്ഘാടനം നിർവ്വഹിച്ചു. മധ്യ കേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാന് മുഖ്യ അതിഥിയായി പങ്കെടുത്തു. മഹാഇടവക ക്ലര്ജി സെക്രട്ടറി ജേക്കബ് ഡാനിയേല്, ലേ സെക്രട്ടറി കെന്നത്ത് ലാസര്, ട്രഷറർ സി.കെ.ഷൈന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ , മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, സിഎസ്ഐ മധ്യ കേരള ഭാരവാഹികളായ റവ.സിജി മാത്യൂ, വാർഡ് മെമ്പർ ശ്രീജു,വിനോദ് തറയില്, റവ.ഡോ.ടി.ഐ ജെയിംസ്, ജോണ്സണ് ആന്റോ, റവ.പി.വി.ചെറിയാന് എന്നിവര് പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *