വൈദിക സേവനപാതയിൽ 50 വർഷം പൂർത്തിയാക്കി ഫാ.ജോസഫ് കൂവയ്ക്കൽ
മാനന്തവാടി∙ വൈദിക സേവനപാതയിൽ 50 വർഷം പൂർത്തിയാക്കി ഫാ.ജോസഫ് കൂവയ്ക്കൽ. വയനാട്ടിലെ പതിനഞ്ചോളം അഗതി മന്ദിരത്തിലെ എണ്ണൂറിലധികം അന്തേവാസികൾക്ക് ഭക്ഷണം നൽകിക്കൊണ്ടാണ് സുവർണ ജൂബിലി ആഘോഷിച്ചത്. 1946 ഫെബ്രുവരി 27ന് കോട്ടയം ജില്ലയിലെ വിളയംകോട് കൂവയ്ക്കൽ കുടുംബത്തിലാണ് ജനിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മയും മാസങ്ങൾ കഴഞ്ഞിപ്പോൾ പിതാവും മരിച്ചു. ബന്ധുക്കളാണ് വളർത്തിയത്. ഊട്ടി രൂപതയിലെ സെമിനാരിയിൽ ചേർന്ന് വൈദിക പഠനം ആരംഭിച്ചു. 1975 ഫെബ്രുവരി മൂന്നിന് വൈദിക പട്ടം സ്വീകരിച്ചു. സത്യമംഗലം സെന്റ് ജോൺ ബ്രിട്ടോ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി. 14 വർഷത്തോളം ഊട്ടി രൂപതയിലെ വിവിധയിടങ്ങളിൽ വൈദിക ശുശ്രൂഷ നടത്തി. ഇതിനിടെ ഗൂഡല്ലൂർ ഉണ്ണീശോ പള്ളിയും മരപ്പാലം സെന്റ് ജോസഫ് പള്ളിയും നിർമിച്ചു. യുണൈറ്റഡ് ക്രിസ്റ്റ്യൻ അസോസിേയഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. അനധികൃത കുടിയൊഴിപ്പിക്കലിനെതിരെ സംഘന പ്രവർത്തിച്ചു. 1989ൽ ജമ്മു കശ്മീരിലേക്ക് മിഷൻ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ടു. അവിടെ നിർധനരുടെ വിദ്യാഭ്യാസത്തിനും ശുചീകരണത്തൊഴിലാളികളുെട ഉന്നമനത്തിനുമായി പ്രവർത്തിച്ചു. ഇതിനായി സ്കൂളുകളും പള്ളികളും സ്ഥാപിച്ചു. തുടർന്ന് ഉപരിപഠനത്തിനായി ബെൽജിയത്തേക്ക് പോയി. തിരികെയെത്തി കശ്മീർ രൂപതയുടെ പ്രൊക്യുറേറ്റർ, വികാരി ജനറാൽ എന്നീ പദവികൾ വഹിച്ചു. 2005ൽ ഡൊമിനിക്കൻ പ്രൊവിൻസ് സന്ന്യാസ സഭയിൽ ചേർന്ന് നാഗ്പുർ, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഇപ്പോൾ കാട്ടിക്കുളത്ത് ഡിവൈൻ പ്രൊവിഡൻസ് മൈനർ സെമിനാരിയിൽ വൈദിക സേവനം നടത്തുകയാണ്. ബൽജിയം, ഹോളണ്ട്, ഫ്രാൻസ്, ജർമനി, സ്വിറ്റ്സർലന്റ്, സ്പെയിൻ, മാൾട്ട, ഇറ്റലി, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. വിനുജോസ് കൊച്ചുപുരയ്ക്കൽ, ഡോ.തരകൻ വടകര, ജോർജ് കൂവയ്ക്കൽ എന്നിവരാണ് ജൂബി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.
കൂടുതൽ വാർത്തകൾ കാണുക
നവ കേരളീയം 2025- അദാലത്ത്
കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. കണിയാമ്പറ്റ പഞ്ചായത്തിലെ...
എംഎൽഎയെ ആക്രമിക്കുന്നത് തടഞ്ഞു; ഐ സി ബാലകൃഷ്ണന്റ ഗൺമാന് മർദ്ദനം
പരിക്കേറ്റ ഗൺമാനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ എംഎൽഎ ഐ സി ബാലകൃഷ്ണന്റെ ഗൺമാന് മർദ്ദനമേറ്റു. ഗൺമാനായ സുദേശനാണ് മർദ്ദനമേറ്റത്. ഡിവൈഎഫ്ഐ-സിപിഐഎം പ്രവർത്തകരാണ്...
ജനപ്രതിനിധികളെ വഴിയിൽ തടയുന്ന സി.പി.എം. നടപടി കാടത്തം: എൻ.ഡി അപ്പച്ചൻ
കൽപ്പറ്റ: കള്ളക്കേസെടുത്തും ഭരണത്തിൻറെ പിൻബലത്തിലുള്ള അഹങ്കാരവും ഉപയോഗിച്ച് ജനപ്രതിനിധികളെ തകർക്കാൻ ശ്രമിക്കുന്ന സി.പി.എം അവരെ വഴിയിൽ തടഞ്ഞ് ശാരീരികമായി നേരിടാൻ ശ്രമിക്കുന്നത് തികഞ്ഞ കടത്തമാണെന്ന് ജില്ലാ കോൺഗ്രസ്...
ആർദ്രം ഭവന പദ്ധതിക്ക് തുടക്കം കുറിച്ച് സിഎസ്ഐ മലബാർ മഹാ ഇടവക
മേപ്പാടി: മുണ്ടക്കൈ- ചുരൽമല പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് സിഎസ്ഐ മലബാർ മഹാ ഇടവക നിർമ്മിച്ചു നല്കുന്ന ഭവന പദ്ധതിക്ക് തുടക്കമായി. തൃക്കൈപ്പറ്റയില് മഹാഇടവക വാങ്ങിയിരിക്കുന്ന ഒരേക്കര് 10...
ചെറുകര ശ്രീ ശങ്കര വിദ്യാനികേതൻ യു.പി സ്ക്കൂളിന് കെ.എച്ച്.എൻ.എ ഫോർ കേരളയുടെ പുരസ്കാരം
കെ.എച്ച്.എൻ.എ - നോർത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളിലായ് സേവനം ചെയ്യതു വരുന്ന മലയാളികളുടെ അസോസിയേഷനായ കെ എൻ എച്ച് എ യുടെ രജത ജൂബിലിയുടെ ഭാഗമായി ഏർപ്പെടുത്തിയ...
സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ നസ്ല ഷെറിനെ എസ്.ഡി.പി.ഐ. അഭിനന്ദിച്ചു
മൂപ്പെനാട്: നാൽപ്പത്തിഅഞ്ചാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അണ്ടർ ഇരുപത്തി ഒന്ന് വിഭാഗത്തിൽ ബ്രോൺസും, സീനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയ റിപ്പൺ സ്വദേശി നസ് ല ഷെറിൻ പാറോലിനെ...
Average Rating