ജൂബിലി വർഷ പദയാത്രയും പ്രവർത്തന വർഷ ഉദ്ഘാടനവും സംഘടിപ്പിച്ചു

മാനന്തവാടി: ആഗോള കത്തോലിക്ക സഭ 2025 ജൂബിലി വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാനന്തവാടി രൂപത കാര്യാലയത്തിൽ അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പിതാവ് ഫ്ലാഗ് ഓഫ് ചെയ്ത പദയാത്ര കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ സമാപിച്ചു. രൂപത പ്രസിഡൻ്റ് ശ്രീ. ബിബിൻ പിലാപ്പിള്ളിൽ ആദ്ധ്യക്ഷത വഹിച്ച കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ പ്രവർത്തന വർഷ ഉദ്ഘാടനം, മുൻ രൂപത പ്രസിഡൻ്റ് ശ്രീ. ആൻ്റണി മങ്കടപ്ര ഉദ്ഘാടനം ചെയ്തു. 2025 വർഷത്തെ പദ്ധതിയായ എൻ്റെ ഗ്രാമം ലോഗോ ഫെഡർ ഫൗണ്ടോഷൻ ജനറൽ മാനേജർ ഫാ. റിൻസൺ നെല്ലിമലയിൽ പ്രകാശനം ചെയ്തു. 2024 വർഷത്തെ ഭാരവാഹികളെ വേദിയിൽ വെച്ച് ഫാ. ബിജു തൊണ്ടിപ്പറമ്പിൽ ആദരിച്ചു. രൂപത ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, ഫാ സോണി വാഴക്കാട് ,ഫാ. അമൽ മന്ത്രിക്കൽ, രുപത വൈസ് പ്രസിഡന്റ് കുമാരി. ആഷ്ണ പാലാരിക്കുന്നേൽ, രൂപത സെക്രട്ടറി കുമാരി. ഡ്യൂണ കിഴക്കേമണ്ണൂർ, ട്രഷറർ ശ്രീ. നവീൻ പുലകുടിയിൽ, കോ ഓർഡിനേറ്റർ ശ്രീ. ജോബിൻ തടത്തിൽ, രുപത ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച്, മാനന്തവാടി മേഖല പ്രസിഡന്റ് ശ്രീ. അഭിനവ് കട്ടിക്കാനായിൽ, മേഖല ആനിമേറ്റർ സി.ജിനി എഫ്.സി.സി തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നുമായി 200 ൽ പരം യുവജനങ്ങൾ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *