നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
തൊണ്ടർനാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത്(25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് (കാപ്പ)പ്രകാരമാണ് ജില്ലയിൽ നിന്നും നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. തൊണ്ടർനാട്, വെള്ളമുണ്ട, കമ്പളക്കാട് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ കളവു കേസുകളുണ്ട്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ പേർക്കെതിരെ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി ഐ.പി.എസ് അറിയിച്ചു.
കൂടുതൽ വാർത്തകൾ കാണുക
പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാണിക്കുന്ന നിരന്തരമായ അവഗണനക്കെതിരെ സി.പിഐ.എം മാനന്തവാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കെ. സൈനബ കെ.ടിവിനു. എം...
സമത്വ സമൂഹത്തിലേക്ക്: ഇന്ത്യൻ ഗോത്രവിഭാഗങ്ങൾക്കിടയിലെ വെല്ലുവിളികളും പ്രതിരോധവും -ദേശീയ സെമിനാർ നാളെ ആരംഭിക്കും
കണ്ണൂർ സർവകാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര പഠനവകുപ്പ്, കിർതാഡ്സ്, കേരള ഗവണ്മെന്റ്, ഐ ക്യു എ സി കണ്ണൂർ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടത്തുന്ന തൃദിന...
ജൂബിലി വർഷ പദയാത്രയും പ്രവർത്തന വർഷ ഉദ്ഘാടനവും സംഘടിപ്പിച്ചു
മാനന്തവാടി: ആഗോള കത്തോലിക്ക സഭ 2025 ജൂബിലി വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാനന്തവാടി രൂപത കാര്യാലയത്തിൽ അദ്ധ്യക്ഷൻ മാർ...
ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകൾക്കും ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ കൈമാറി
ചുണ്ടേൽ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച 'പ്രസംഗകല 501 തത്ത്വങ്ങൾ' വയനാട്ടിലെ നൂറോളം വരുന്ന മുഴുവൻ ഗവ.ഹൈസ്കൂൾ ലൈബ്രറികൾക്കും...
ചൂരൽമല – മുണ്ടക്കൈ ദുരന്തം; പി.ടി.എച്ച് തുടർ ചികിത്സാ പദ്ധതി വ്യാഴാഴ്ച ആരംഭിക്കും. ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച (ഫെബ്രുവരി 5)
കൽപറ്റ: ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർ ചികിത്സാ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാവുമെന്ന് പി.ടി.എച്ച് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
വന്യമൃഗ ആക്രമണങ്ങളിലെ മരണം: ആശ്രിതർക്ക് സ്ഥിരം ജോലി നൽകണം: രമേശ് ചെന്നിത്തല
മാനന്തവാടി: വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ നൽകുന്ന താൽക്കാലിക ജോലി സ്ഥിര നിയമനമാക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല...
Average Rating