ബജറ്റ്: കേന്ദ്രം വീണ്ടും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു: ഇ ജെ ബാബു

കൽപറ്റ: ബജറ്റിലൂടെ കേന്ദ്രം വീണ്ടും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചതായി സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. പ്രളയത്തിൽ ജനങ്ങളെ എങ്ങനെ വഞ്ചിച്ചോ അതേ പോലെ ഉരുൾ ദുരന്തത്തിലെ ഇരകളെയും വഞ്ചിച്ചു. പ്രതീക്ഷയോടെയാണ് ജനങ്ങൾ ബജറ്റിനെ നോക്കിയത്. എല്ലാ പ്രതിക്ഷകളും കേന്ദ്രസർക്കാർ തെറ്റിച്ചു. കാർഷിക മേഖലയോടും കടുത്ത അവഗണനയാണ് ഉണ്ടായിരിക്കുന്നത്. ചൂരൽ മല – മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര പാക്കേജും ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. കേരളത്തോടുളള വിവേചനത്തിന്റെ ഉദാഹരണമാണ് വയനാടൻ ജനതയോട് കേന്ദ്രസർക്കാർ ബജറ്റിലൂടെ കാണിച്ച് തന്നതെന്നും ഇ ജെ ബാബു പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *