സംരംഭക സഭ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു
മാനന്തവാടി: തദ്ദേശസ്വയംഭരണ, വ്യവസായ വാണിജ്യ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സംരംഭക സഭ സംഘടിപ്പിച്ചു. വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്നങ്ങൾക്ക് പ്രാദേശികതലത്തിൽ പരിഹാരം കാണുക, സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ സംഘടിപ്പിച്ച സംരംഭകസഭ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. വ്യവസായ വകുപ്പ് നൽകുന്ന വിവിധ സബ്സിഡി പദ്ധതികളായ പിഎഇജിപി, പിഎംഎഫ്എംഇ, ഒഎഫ്ഒഇ, മാർജിൻ മണി ഗ്രാന്റ് ടു നാനോ യൂണിറ്റ് പദ്ധതികൾ, ബാങ്ക് സേവനങ്ങൾ, ലൈസൻസ് ബിൽഡിങ് നിയമം തുടങ്ങിയ വിഷയത്തിൽ ക്ലാസ്സുകൾ നടന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷനായ പരിപാടിയിൽ സബ് കളക്ടർ മിസാൽ സാഗർ ഭരത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോമോൻ ജോസഫ്, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ അബ്ദുൽ റഷീദ് തീണ്ടുമ്മൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ, കെഎസ്എസ്ഐഎ പ്രസിഡന്റ് പി.ഡി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
വെള്ളമുണ്ടയിലെ കൊലപാതകത്തിൽ ഭർത്താവും ഭാര്യയും അറസ്റ്റിൽ
വെള്ളമുണ്ട: വെള്ളമുണ്ട വെള്ളിലാടിയിൽ നടന്ന കൊലപാതകത്തിൽ ഭർത്താവും ഭാര്യയുഅറസ്റ്റിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ്, ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. സഹാറൻപൂർ സ്വദേശിയായ മുഖീം അഹമ്മദാണ്...
കേന്ദ്രബജറ്റിലൂടെ പുറത്തവന്നത് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ച: സി.കെ ശശീന്ദ്രൻ
കൽപ്പറ്റ മുണ്ടക്കൈ –-ചൂരൽമല ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാട്ടുന്ന ക്രൂരതയുടെ തുടർച്ചയാണ് കേന്ദ്രബജറ്റിലൂടെ പുറത്തവരുന്നതെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞു. ബജറ്റ് നിരാശാജനകവും...
ബജറ്റ്: കേന്ദ്രം വീണ്ടും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു: ഇ ജെ ബാബു
കൽപറ്റ: ബജറ്റിലൂടെ കേന്ദ്രം വീണ്ടും വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചതായി സി പി ഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു. പ്രളയത്തിൽ ജനങ്ങളെ എങ്ങനെ വഞ്ചിച്ചോ അതേ...
സ്ത്രീകളിലെ അർബുദ പരിശോധനയുമായി ആരോഗ്യ വകുപ്പ് ക്യാൻസർ കെയർ സ്ക്രീനിങ് ക്യാമ്പയിന് നാലിന് തുടക്കം
സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശയാർബുദം കണ്ടെത്താൻ ആരോഗ്യ വകുപ്പ് ജില്ലയിലെ 30 വയസ് കഴിഞ്ഞ സ്ത്രീകളിൽ ക്യാൻസർ കെയർ പരിശോധന നടത്തുന്നു. ക്യാൻസർ കെയർ പരിശോധനയിലൂടെ രോഗം നേരത്തെ...
അഖിലേന്ത്യ ജേതാക്കളെ അൽ ഫുർഖാൻ അനുമോദിച്ചു
വെള്ളമുണ്ട: ഇസ്ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ റാങ്ക് നേടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ അൽ ഫുർഖാൻ സുന്നി മദ്രസ്സ...
കെ.ജെ.സഞ്ജുവിന് കൽപറ്റ ജെസിഐ ബിസിനസ് അവാർഡ്
കൽപറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും മനക്കരുത്തോടെ വീണ്ടും തിരിച്ചുവരികയും പ്രദേശത്തിനുതൊഴിൽ സൃഷ്ടിക്കുകയും ചെയ്ത കെ.ജെ.സഞ്ജുവിന് ഈ വർഷത്തെ കൽപറ്റ ജെസിഐ ബിസിനസ് അവാർഡ് ലഭിച്ചു....
Average Rating