ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 34 കുപ്പി വിദേശമദ്യവുമായി നാലുപേർ പിടിയിൽ
കൽപ്പറ്റ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷർഫുദ്ദീനും സംഘവും കൽപ്പറ്റ ജനമൈത്രി ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിൽ KL 12 B 5572 നമ്പർ ഓട്ടോറിക്ഷയിൽ 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യവുമായി നാലുപേരെ അറസ്റ്റ് ചെയ്തു. വൈത്തിരി തളിമല സ്വദേശി ബൈജു.വി .യൂ ( 39), വൈത്തിരി തളിമല സ്വദേശി റിലേഷ്.എസ് ( 46), വൈത്തിരി സ്വദേശി രാജേഷ്.കെ (വയസ്:50), സുഗന്ധഗിരി നരിക്കോട്മുക്ക് സ്വദേശി രഘു.വി ( 50) എന്നിവരാണ് പിടിയിലായത്. പരിശോധനയിൽ പ്രിവെന്റീവ് ഓഫീസർ ലത്തീഫ്. കെ.എം; സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ഇ.ബി, അനന്തുമാധവൻ; സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർ കളോളി എന്നിവർ പങ്കെടുത്തു. വിദേശമദ്യം കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. പ്രതികളെ തുടർനടപടികൾക്കായി കൽപ്പറ്റ എക്സൈസ് റെയിഞ്ചിന് കൈമാറി.
കൂടുതൽ വാർത്തകൾ കാണുക
കെ.ജെ.സഞ്ജുവിന് കൽപറ്റ ജെസിഐ ബിസിനസ് അവാർഡ്
കൽപറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടിട്ടും മനക്കരുത്തോടെ വീണ്ടും തിരിച്ചുവരികയും പ്രദേശത്തിനുതൊഴിൽ സൃഷ്ടിക്കുകയും ചെയ്ത കെ.ജെ.സഞ്ജുവിന് ഈ വർഷത്തെ കൽപറ്റ ജെസിഐ ബിസിനസ് അവാർഡ് ലഭിച്ചു....
സുൽത്താൻ ബത്തേരിയിൽ കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീണു; രൂക്ഷമായ ഗതാഗത തടസ്സം
ബത്തേരി: ദേശീയപാത 766ൽ ബത്തേരിക്കും മുത്തങ്ങക്കും ഇടയിൽ മൂലങ്കാവ് കാപ്പിസ്റ്റോറിൽ കൂറ്റൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. ഫയർ ഫോഴ്സും,...
ലഹരിക്കെതിരെ ജാഗ്രതാ ശബ്ദമായി എസ്.പി ഓഫീസ് മാർച്ച്
കൽപറ്റ: വർദ്ധിച്ചു വരുന്ന ലഹരി, സൈബർ ക്രൈം കുറ്റകൃത്യങ്ങൾക്കെതിരെ അധികാര സിരാ കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ ഇടപെടലുകൾ ആവശ്യപ്പെട്ട് കൊണ്ട് വയനാട് ജില്ലാ എസ് എസ് എഫ്...
ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്
മാനന്തവാടി: മദ്യലഹരിയിൽ രോഗിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. മാനന്തവാടി സേവാഭാരതി ആംബുലൻസ് ഡ്രൈവർ തോണിച്ചാൽ സ്വദേശി രാജേഷാണ് കേസിൽ ഉൾപ്പെട്ടത്....
വെള്ളമുണ്ട ഡിവിഷനിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു
വെള്ളമുണ്ട: വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടേയും വെള്ളമുണ്ട ഡിവിഷൻ തല വിതരണോദ്ഘാടനം വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ...
കെട്ടിട ഉദ്ഘാടനവും വാർഷികാഘോഷവും സംഘടിപ്പിച്ചു
വെങ്ങപ്പള്ളി: ശംസുൽ ഉലമ പബ്ലിക് സ്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും അക്കാദമി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. വാർഷികാഘോഷത്തിന്റെ ഭാഗമായി പുതുതായി പണി പൂർത്തിയാക്കിയ കെട്ടിടോദ്ഘാടനം സമസ്ത...
Average Rating