ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്: നാല് പേർ പിടിയിൽ

Ad

കൽപ്പറ്റ: ജനമൈത്രി ജംഗ്ഷനിൽ കൽപ്പറ്റ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 34 കുപ്പി വിദേശമദ്യവുമായി നാല് പേർ പിടിയിലായി. ഓട്ടോയിൽ മദ്യം കടത്താൻ ശ്രമിച്ച വൈത്തിരി തളിമല സ്വദേശികളായി ബൈജു വി യു (39) , റിലേഷ് എസ് (46) , രാജേഷ് കെ (50), സുഗന്ധഗിരി നരിക്കോട്മുക്ക് സ്വദേശി രഘു വി (50) എന്നിവരാണ് പിടിയിലായത്. 34 കുപ്പികളിലായി 17 ലിറ്റർ വിദേശമദ്യമാണ് ഇവരിൽ നിന്ന് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രതികളെ തുടർനടപടികൾക്കായി കൽപ്പറ്റ എക്സൈസ് റെയിഞ്ചിന് കൈമാറി. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രവൻ്റീവ് ഓഫീസർ ലത്തീഫ് കെ എം , സിവിൻ എക്സൈസ് ഓഫീസർമാരായ അനീഷ് ഇ ബി , അനന്തുമാധവൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അൻവർ കളോളി എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *