സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിൻ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു

Ad

മാനന്തവാടി: സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗവ കോളെജിൽ സംഘടിപ്പിച്ച സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിച്ചു. സ്ത്രീധന മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അവബോധ ക്യാമ്പെയിൻ എല്ലാ ജില്ലകളിലെയും കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തിൽ നിന്നും സ്ത്രീധനനയം പൂർണ്ണമായും തുടച്ചുനീക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് കമ്മീഷൻ നടപ്പാക്കുന്നത്. കുടുംബശ്രീ, ജാഗ്രത സമിതി, സാമൂഹിക പ്രവർത്തകൾ, സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കും. നിയമപരമായ നടപടി ആവശ്യമാവുന്ന ഘട്ടത്തിൽ ഇരകൾക്കാവശ്യമായ നിയമ സഹായത്തിനും കമ്മീഷൻ ജാഗ്രതയോടെ ഇടപെടും. വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷ അധ്യക്ഷയായ പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിൻസി ജോൺ
വനിതാ ശിശു വികസന ഓഫീസർ പി. സുധീർ കുമാർ, കോളെജ് പ്രിൻസിപ്പാൾ ഡോ. കെ അബ്ദുൾ സലാം, വത്സൻ പിലിക്കോട്, വിദ്യാ എസ് ചന്ദ്രൻ, എം.എസ് അനുരാഗ് എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *