മംഗലശ്ശേരി മാധവൻ മാസ്റ്റർ പൊതു പ്രവർത്തകർക്കും ഭരണകർത്താക്കൾക്കും ഉത്തമ മാതൃക ഡോ: വിനോദ്.കെ.ജോസ്
മാനന്തവാടി: ഒരു പൊതു പ്രവർത്തകൻ, ഒരു സാംസ്കാരിക നായകൻ, ഒരു മനുഷ്യ സ്നേഹി, ഇച്ഛാ ശക്തിയുള്ള ഒരു രാഷ്ട്രീയ നേതാവ്, ഉത്കൃഷ്ട ബുദ്ധിയായ ഒരു ഭരണകർത്താവ് ഇവരൊക്കെ എങ്ങിനെയായിരിക്കണം അതൊക്കെയായിരുന്നു മംഗലശ്ശേരി മാധവൻ മാസ്റ്റർ എന്ന് പ്രമുഖ പത്ര പ്രവർത്തകനും, എഴുത്തുകാരനും വയനാട് സാഹിത്യോത്സവത്തിൻ്റെ ഡയറക്ടറുമായ ഡോ. വിനോദ്. കെ.ജോസ് അഭിപ്രായപ്പെട്ടു. നിസ്വാർത്ഥമതിയും കർമ്മോത്സുകനും ആയിരുന്ന അദ്ദേഹം സമൂഹത്തിന് എന്നും ഉത്തമ മാതൃകയാണ്. മാനന്തവാടി ഓഫീസേഴ്സ് ക്ലബ്ബിൽ ഗാന്ധിജി കൾച്ചറൽ സെൻ്ററിൻ്റെ ആദിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തോട് അനുബന്ധിച്ച് ദേശീയ അദ്ധ്യാപക അവർഡ് ജേതാവും, ഗാന്ധിസം ജീവിത ചര്യയാക്കിയ കർമ്മയോഗി, ഗാന്ധി സാഹിത്യത്തിൻ്റെയും ദർശനങ്ങളുടെ മികച്ച അവതാരകനും, നിരവധി പുരസ്കാര ജേതാവുമായ മംഗലശ്ശേരി മാധവൻ മാസ്റ്ററെ ആദരിക്കുവാൻ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷഭരിതമായ വർത്തമാന കാലത്തിൻ്റെ ശാശ്വതപരിഹാരം ഗാന്ധിജിയിലേക്കുള്ള തിരിച്ചു പോക്ക് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ ചിന്തകൾക്കും ദർശനങ്ങൾക്കും ഇന്ന് പ്രസക്തി വളരെയേറി വന്നിരിക്കുന്നു. അദ്ദേഹത്തിൻ്റെ സമൂഹത്തോടുള്ള കഴ്ചപ്പാട്, മതങ്ങളോടുള്ള കാഴ്ചപ്പാട്, സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന പാവപ്പെട്ട ദുർബല ജനവിഭാഗങ്ങളെ ചേർത്തു പിടിച്ച രീതി എത്രയോ മാതൃകാപരവും, അനുകരണീയവുമായിരുന്നുവെന്ന് പറഞ്ഞു ഗിരിജൻ പത്രികയിലൂടെ മഹത്തായ സാമൂഹ്യ വിപ്ലവത്തിനു തന്നെ അദ്ദേഹം തിരികൊളുത്തി. അധഃസ്ഥിത ജനങ്ങളെയും, ഗ്രാമീണ ജനതയുടെയും, പാവപ്പെട്ട കർഷകരുടെയും ഉന്നമനത്തിന് അദ്ദേഹം നൽകിയ വലിയ പ്രാധാന്യം നമ്മുക്ക് വിസ്മരിക്കുവാൻ കഴിയുകയില്ല.
ചടങ്ങിൽ മുഖ്യാതിഥി ഡോ. വിനോദ്. കെ, ജോസ് ശ്രീ മാധവൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു റിട്ട. എസ്.പി. ശ്രീ. പ്രിൻസ് അബ്രാഹം മുഖ്യ പ്രഭാഷണം നടത്തി. നേരത്തെ അലങ്കരിച്ച ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ ശ്രീമതി സുലോചന രാമകൃഷ്ണൻ പുഷ്പാർച്ചനയും പ്രണാമവും നടത്തി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബ്രാൻ അഹമ്മദ് കുട്ടി ആമുഖ പ്രസംഗം നടത്തി. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും, മാനന്തവാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ കെ.എം. വർക്കി മാസ്റ്റർ മാധവൻ മാസ്റ്റർക്ക് പ്രശംസാ പത്രം കൈമാറി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ലോഗോ പ്രകാശനം ചെയ്തു. തനിക്ക് നൽകിയ സ്നേഹാദരവിന് മാംഗലശ്ശേരി മാധവൻ മാസ്റ്റർ നന്ദി പറഞ്ഞു.
ചടങ്ങിൽ ഗാന്ധിജി കൾച്ചറൽ സെൻ്റർ ചെയർമാൻ കെ. എ.ആൻ്റണി അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി വി.എ.അഗസ്റ്റിൻ, ജോർജ്ജ് കൂവക്കൽ, വിൽസൺ നെടുംകൊമ്പിൽ, അഡ്വ: ജോർജ്ജ് വാതുപറമ്പിൽ, ഇ.ജി.ജോസഫ്, അബ്രാഹം വി.സി, സജി ജോസഫ്, കെ.വി.കണ്ണൻ, അബ്രാഹം.സി.റ്റി, ഗംഗാദരൻ എം , വി എസ് ചാക്കോ, പിറ്റി മുരളിധരൻ, മാർഗ്ഗരറ്റ് തോമസ്, പി.ജെ.കാതറിൻ, തുടങ്ങിയവർ പ്രസംഗിച്ചു.
Average Rating