സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (എസ്എസ്എഫ്) വയനാട് ജില്ലാ കമ്മിറ്റി ലഹരി, സൈബർ ക്രൈമുകൾക്കെതിരെ എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നു

Ad

കൽപ്പറ്റ: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സുന്നി സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (എസ്എസ്എഫ്) ഡ്രഗ്സ് , സൈബർ ക്രൈമുകൾക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി, എസ്എസ്എഫ് വയനാട് ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റയിൽ എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കും.
കൽപ്പറ്റ പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ചിൽ ജില്ലയിലെ അഞ്ഞൂറിലധികം പ്രവർത്തകർ പങ്കെടുക്കും. പ്രാസ്ഥാനിക നേതാക്കൾ മാർച്ചിനെ അഭിവാദ്യം ചെയ്യും.
“അധികാരികളേ, നിങ്ങളാണ് പ്രതി” എന്ന പ്രമേയത്തിൽ നടത്തിവരുന്ന ലഹരി, സൈബർ ക്രൈം വിരുദ്ധ കാമ്പയിൻ, സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയെക്കുറിച്ചും സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും ഈ പ്രശ്നം പരിഹരിക്കുന്നതിൽ അധികാരികളിൽ നിന്നും കൂടുതൽ ഉത്തരവാദിത്തവും ജാഗ്രതയും ആവശ്യപ്പെടുന്നതിനും ലക്ഷ്യമിടുന്നു. സർക്കാരും, പ്രതിപക്ഷവും, എക്സിക്യൂട്ടീവും, നിയമപാലകരും, രക്ഷിതാക്കളും, അധ്യാപകരും, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, വിദ്യാർത്ഥി പ്രസ്ഥാനങ്ങളും, മാധ്യമ പ്രവർത്തകരും തുടങ്ങി ഓരോ വ്യക്തികളും അധികാരികൾ എന്ന വിശാലതലത്തിൽ ഉൾപ്പെടുന്നു.
ഡിവിഷൻ കേന്ദ്രങ്ങളിൽ നടന്ന സമരപ്രഖ്യാപനത്തോടെ ആരംഭിച്ച ക്യാമ്പയിനിൽ
ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന എസ്പി ഓഫീസ് മാർച്ച് , രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്നേഹസദസുകൾ, ലഖുലേഖ വിതരണം, പരിഹാരങ്ങൾ കണ്ടെത്താനായി വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള ചർച്ചകൾ, പഞ്ചായത്ത് ഓഫീസ് ധർണ്ണ എന്നിങ്ങനെ വ്യത്യസ്ത പദ്ധതികളും ഉൾപ്പെടുന്നു.

വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ:
മുഹമ്മദ് റഷാദ് ബുഹാരി (പ്രസിഡൻ്റ്, എസ്എസ്എഫ് വയനാട് )
ബഷീർ കുഴിനിലം (ജനറൽ സെക്രട്ടറി, എസ്എസ്എഫ് വയനാട് )
ഉമൈർ സഖാഫി (സെക്രട്ടറി, എസ്എസ്എഫ് വയനാട് )

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *