ദേശീയ ജൈവ വൈവിധ്യ സെമിനാർ ആരംഭിച്ചു
മാനന്തവാടി: മേരി മാതാ കോളേജ് സൂവോളജി ഗവേഷണ വിഭാഗവും കേരള ബയോ ഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ മേരി മാതാ കോളേജിൽ ആരംഭിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സൂവോളജി വിഭാഗം മുൻ മേധാവി പ്രൊഫസർ പി കെ പ്രസാദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. ഗീത ആന്റണി പുല്ലൻ അധ്യക്ഷത വഹിച്ചു. കോളേജ് അസോസിയേറ്റ് മാനേജർ ഫാ. സിബിച്ചൻ ചേലക്കാപ്പള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. സൂവോളജി വിഭാഗം മേധാവി ഡോ. വി എഫ് സനു , സെമിനാർ ഓർഗനൈസിങ് സെക്രട്ടറി ജെറിൻ ജോർജ്, ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോർഡിനേറ്റർ പി ആർ ശ്രീരാജ് എന്നിവർ സന്നിഹിതരായിരുന്നു. ഇന്നും നാളെയുമായി നടക്കുന്ന സെമിനാറിൽ നിരവധി വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, ജൈവ വൈവിദ്ധ്യ മേഖലയിൽ ഗവേഷണം നടത്തുന്ന ഗവേഷകരുടെ പ്രബന്ധഅവതരണം എന്നിവ നടക്കും.
കൂടുതൽ വാർത്തകൾ കാണുക
കേരളാ കോൺഗ്രസ്സ് (എം) മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി കെ. എം മാണി ജന്മദിനം കാരുണ്യദിനമായി ആഘോഷിച്ചു
. പുൽപ്പള്ളി :കെ.എം മണിയുടെ ജന്മ ദിന ആഘോഷത്തിന്റെ ഭാഗമായി കേരള കോൺ (എം ) മുള്ളൻ കൊല്ലി മണ്ഡലം കമ്മിറ്റി കാപ്പിസെറ്റ് സെന്റ്റ് തോമസ് ഹോമിൽ...
മംഗലശ്ശേരി മാധവൻ മാസ്റ്റർ പൊതു പ്രവർത്തകർക്കും ഭരണകർത്താക്കൾക്കും ഉത്തമ മാതൃക ഡോ: വിനോദ്.കെ.ജോസ്
മാനന്തവാടി: ഒരു പൊതു പ്രവർത്തകൻ, ഒരു സാംസ്കാരിക നായകൻ, ഒരു മനുഷ്യ സ്നേഹി, ഇച്ഛാ ശക്തിയുള്ള ഒരു രാഷ്ട്രീയ നേതാവ്, ഉത്കൃഷ്ട ബുദ്ധിയായ ഒരു ഭരണകർത്താവ് ഇവരൊക്കെ...
അനുസ്മരണം സംഘടിപ്പിച്ചു
മൊതക്കര: പ്രതിഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മൊതക്കരയിൽ എം ടി വാസുദേവൻ നായർ, പി.ജയചന്ദ്രൻ അനുസ്മരണം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്...
2025-2027 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു
കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസിക്ക് 2025-2027 വർഷത്തേക്കുള്ള കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. 2018 ൽ തുടക്കം കുറിച്ച കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി മൂന്നാമത് ഭരണസമിതിയുടെ...
എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ
മാനന്തവാടി: എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ...
താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
താമരശേരി: താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ സ്വകാര്യബസ് സംരക്ഷണഭിത്തിയി ലേക്ക് ഇടിച്ചുകയറി. ആറാം വളവിൽ ഇന്നു രാ വിലെയാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ...
Average Rating