സംരംഭക സഭ മന്ത്രി  ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി വ്യവസായ വാണിജ്യ വകുപ്പ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.  ഇതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷം സർക്കാർ സംരംഭക വർഷമായി പ്രഖ്യാപിച്ചിരുന്നു.
ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനും 4 മുതൽ 5 ലക്ഷം വരെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പദ്ധതി.  2023-24 ൽ സംരംഭക വർഷം 2.0 ആയും 2024-25 ൽ സംരംഭക വർഷം 3.0 ആയും പദ്ധതി തുടരുന്നു.  പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഈ സംരംഭക വർഷത്തിൽ ഇതുവരെ 2024 ഡിസംബർ വരെ 2760 സംരംഭങ്ങൾ തുടങ്ങി.  25.81 കോടിയുടെ നിക്ഷേപവും 5902 തൊഴിലും സൃഷ്ടിക്കാനായി.
സംരംഭകർക്ക് കൈത്താങ്ങാകുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പ്രാദേശിക തലത്തിലുള്ള സംരംഭക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തദ്ദേശ സ്വയം ഭരണ വകുപ്പും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ചേർന്ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ‘സംരംഭക സഭ ‘ നടത്തും. വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിച്ച് സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് പ്രാദേശിക തലത്തിൽ പരിഹാരം കാണുക, അവർക്ക് സഹായകരമാകുന്ന വിവിധ സംരംഭകത്വ പ്രോത്സാഹന പദ്ധതികളെ പരിചയപ്പെടുത്തുക എന്നിവയാണ് സംരംഭക സഭയുടെ പ്രധാന ലക്ഷ്യം.  സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് സംരംഭക സഭയോടനുബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ജനുവരി 31 രാവിലെ 10 ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമകാര്യ വകുപ്പ് മന്ത്രി  ഒ.ആർ കേളു നിർവ്വഹിക്കും. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ്കുട്ടി ബ്രാൻ  അദ്ധ്യക്ഷനാവും.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *