ബഡ്സ് സ്കൂൾ സംസ്ഥാന ചാമ്പ്യൻമാരെ സ്വീകരിച്ചു
കൽപറ്റ :താളമേളങ്ങളാൽ നിറപ്പകിട്ട് തീർത്ത കുടുംബശ്രീയുടെ ആറാമത് ബഡ്സ് സ്കൂൾ സംസ്ഥാന തല കലോത്സവം ‘തില്ലാന’ യിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് ടീമിന് സ്വീകരണം നൽകി കുടുംബശ്രീ ജില്ലാ മിഷൻ. കല്പറ്റ പുതിയ സ്റ്റാൻഡിൽ വച്ച് സംഘടിപ്പിച്ച പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത് വിജയികളെ അനുമോദിച്ചു.തൃശ്ശൂർ, തിരുവനന്തപുരം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയിരുന്നു.ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി കൽപറ്റ ടൗണിൽ കുട്ടികൾ പ്രകടനം നടത്തി.സ്വീകരണ പരിപാടിയിൽ കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി.ജില്ലാമിഷന്റെ നേതൃത്.സംസ്ഥാന കലോത്സവത്തിനായി 4 മാസങ്ങളോളമായുള്ള കുട്ടികളുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് തുടർച്ചയായി കിരീടം വയനാട്ടിലെത്താൻ സഹായിച്ചത്.
കൂടുതൽ വാർത്തകൾ കാണുക
എൻ ഊര് ഹരിതടൂറിസം കേന്ദ്രം
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എൻ ഊരിനെ ഹരിത ടൂറിസം...
കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന്
മാനന്തവാടി: കമ്മന കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കമ്മനയിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന്...
ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു
കൽപ്പറ്റ: ജില്ലയിലെ രണ്ട് ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലേഷ് സത്യാലയം, ഡിവൈഎഫ്ഐ...
യാത്രയയപ്പ് നൽകി
കൽപ്പറ്റ : ആരോഗ്യവകുപ്പിൽ പൊതുജനാരോഗ്യ മേഖലയിലെ സുദീർഘമായ 34 വർഷത്തെ സേവനത്തിന് ശേഷം 2025 ജനുവരി 31ന് സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ മാസ് മീഡിയ ഓഫീസർ...
കൽഹാര 44- ആം സ്ക്കൂൾ വാർഷികാഘോഷം
പുൽപ്പള്ളി: എം.എംജി.എച്ച്.എസ് കാപ്പി സെറ്റ് 44-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 31 ന് ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന...
ഡിസിസി ഓഫീസിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ
കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ, ടി സിദ്ധിഖ് എം എൽ എ എന്നിവർക്കെതിരെയാണ് പോസ്റ്റർ...
Average Rating