ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു

Ad

കൽപ്പറ്റ: ജില്ലയിലെ രണ്ട് ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലേഷ് സത്യാലയം, ഡിവൈഎഫ്ഐ ബത്തേരി വില്ലേജ് മുൻ ട്രഷറർ സനീഷ് റഹ്‌മാനുമാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. പാർട്ടിക്കുള്ളിലെ അവഗണനയെ തുടർന്നാണ് ഇടത് രാഷ്ടീയം ഉപേക്ഷിച്ചതെന്ന് ഇരുവരും വ്യക്തമാക്കി. ജില്ലയിലെ പ്രവർത്തനവും വളർച്ചയുമാണ് ബിജെപിയിലേക്ക് അടുപ്പിച്ചതെന്നും ഇരുവരും വ്യക്തമാക്കി. ബിജെപി ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഇരുവരെയും പൊന്നാടയണിയിച്ച് സ്വീകരിച്ചു. ജില്ലയിലെ അടിസ്ഥാന വർഗ്ഗ ജനങ്ങളോടുള്ള അവഗണനക്കെതിരെ ഇരുവരെയും ചേർത്ത് നിർത്തി കൊണ്ട് ശക്തമായ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രശാന്ത് മലവയൽ പറഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം കെ സദാനന്ദൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ശ്രീനിവാസൻ, എം പി സുകുമാരൻ, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ശിവദാസ് വിനായക, ബത്തേരി മണ്ഡലം ജനറൽ സെക്രട്ടറി ലിലിൽ കുമാർ, പി വി ന്യൂട്ടൻ തുടങ്ങിയവർ സംസാരിച്ചു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *