വയലിൽ ചാക്കിൽ കെട്ടിവച്ച നെല്ല് കാട്ടാന തിന്നു തീർത്തു

പനമരം: സപ്ലൈകോയ്ക്ക് നൽകുന്നതിനായി വയലിൽ ചാക്കിൽ കെട്ടിവച്ച നെല്ല് കാട്ടാന തിന്നു തീർത്തു. പഞ്ചായത്തിൽ നീർവാരം ചന്ദനക്കൊല്ലി ചെറുവാടിയിൽ ഷിബുവിന്റെ 60 ചാക്കോളം നെല്ലാണ് കാട്ടാന തിന്നും വലിച്ചു വാരിയിട്ടും നശിപ്പിച്ചത്. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ടാർപോളിൻ ഷീറ്റിട്ട് മൂടി സൂക്ഷിച്ച നെല്ലാണ് നശിപ്പിച്ചത്. ചന്ദനക്കൊല്ലി പാടശേഖരത്തിൽ പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്താണ് ഷിബു നെൽക്കൃഷി നടത്തിയത്. നെല്ലിലെ പൊടിയും പതിരും ജനറേറ്ററും ഫാനും ഉപയോഗിച്ച് കളയുന്നതിന് രാത്രി ഒന്നര വരെ ഷിബുവും കുടുംബവും വയലിൽ ഉണ്ടായിരുന്നു. ഇതിന് ശേഷം അരമണിക്കൂർ കൂടി കാവൽ നിന്ന ശേഷമാണ് ഷിബു ജനറേറ്ററും ഫാനും എടുത്ത് വീട്ടിലേക്ക് മടങ്ങിയത്. ഇതിനു പിന്നാലെയാണ് കാട്ടാനക്കൂട്ടമെത്തി ചാക്കിൽ സൂക്ഷിച്ച നെല്ല് തിന്നത്. നെല്ല് മൂടിയ ഷീറ്റും ചാക്കുകളിൽ പകുതിയും കുത്തിക്കീറിയ നിലയിലാണ്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ അറിയിച്ച് മടങ്ങി. ഇതിനു മുൻപ് ഒരിക്കലും കാട്ടാന എത്താത്ത സ്ഥലങ്ങളിലാണ് ഇക്കുറി കാട്ടാനയെത്തി നാശനഷ്ടം തീർക്കുന്നതെന്നും വിൽപനയ്ക്ക് വച്ച നെല്ല് കാട്ടാന തിന്നതിനെ തുടർന്ന് കർഷകനുണ്ടായ മുഴുവൻ നഷ്ടവും അടിയന്തരമായി കർഷകന്റെ വീട്ടിൽ എത്തിച്ചു നൽകുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *