നിറം പകർന്നും പൂക്കൾ നിർമിച്ചും വർണപ്പകിട്ടോടെ പ്രവൃത്തി പരിചയ ശിൽപശാല

കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് പ്രവൃത്തി പരിചയശിൽപശാല സംഘടിപ്പിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകരായ ശ്രീമതി റോസമ്മ എടത്തന, ശ്രീമതി നിത്യ കാട്ടിക്കുളം, ശ്രീ അരുൺകുമാർ മാനന്തവാടി, ശ്രീമതി റോസമ്മ ചാക്കോ കാട്ടിക്കുളം എന്നിവർ ഫാബ്രിക് പെയിൻ്റിങ്ങ്, പൂക്കൾ നിർമിക്കൽ എന്നിവയിൽ കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകി. തൊഴിൽ നൈപുണി വികസിപ്പിക്കാനുതകുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ സ്വന്തമായി സമ്പാദിച്ച് ആത്മവിശ്വാസം കൈവരിക്കാനും വിദ്യാർഥികൾക്ക് സാധിക്കും.’

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *