വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം

 

കൽപ്പറ്റ:വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികൾ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് ഇതു സംബസിച്ച നിർദേശം നൽകിയത്. മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്രമായ റിപ്പോർട്ട് ജില്ലാ ഭരണകൂടം നൽകിയാൽ സി.എസ്.ആർ ഫണ്ട് ഉൾപ്പെടെ ലഭ്യമാക്കി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കും. ഫണ്ടിന്റെ അപര്യാപ്ത വലിയ പ്രശ്‌നമായി നിലകൊള്ളുകയാണ്. കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ ഇത് പെടുത്തും. വിഷയം പാർലമെന്റിൽ ഉന്നയിക്കും. കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. പ്രിയദർശിനി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും വന പ്രശങ്ങളിലും തദ്ദേശീയരായ കൂടുതൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയോഗിക്കണം. ഇവരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണം. കുറഞ്ഞ വേതനത്തിന് കൂടുതൽ സമയം വിശ്രമമില്ലാതെ ജോലി ചെയ്യണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. കടുവാ ആക്രമണത്തിൽ മരണപ്പെട്ട രാധയുടെ മകന് സ്ഥിരം ജോലി നൽകണം. ഇതിന് മുമ്പ് വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സ്ഥിരം ജോലി നൽകാത്തവർക്കും സ്ഥിരം ജോലി നൽകണം. വന്യ ജീവി ആക്രമണം തടയുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകളെ വിശ്വാസത്തിലെടുത്ത് കൂട്ടായ പ്രവർത്തനത്തിലൂടെ മുന്നോട്ട് പോവും. മനുഷ്യ ജീവൻ വിലപ്പെട്ടതാണ്. ഫണ്ടില്ലാത്തതുകൊണ്ട് ഇത് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. മുൻഗണണന നിശ്ചയിച്ച് സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കണം. ഇതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പാർലമെന്റ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ കെ.സി വേണുഗോപാൽ, ടി സിദ്ധീഖ് എം.എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്റ്റർ ഡി. ആർ മേഘശ്രീ, എ.ഡി.എം കെ. ദേവകി, ജില്ലാപൊലീസ്മേധാവി തപോഷ് ബസുമതാരി, ഡി.എഫ്.ഒമാരായ മാർട്ടിൻ ലോവൽ, അജിത് കെ. രാമൻ, ഹരിലാൽ, അസി. കൺസർവേറ്റർ വൈൽഡ് ലൈഫ് സജ്ന കരീം, എ.ഡി.സി.എഫ്, സൂരജ് ബെൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *