പുസ്തക തണലൊരുക്കി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം

മാനന്തവാടി: നാഷണൽ സർവീസ് സ്കീം മാനന്തവാടി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിൽ ഓപ്പൺ ലൈബ്രറി തയ്യാറാക്കി പുസ്തകങ്ങൾ കൈമാറി. എൻഎസ്എസ് വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ എസ് പുസ്തകങ്ങൾ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. രാജേഷ് പി.വി ക്ക് കൈമാറി . മാനന്തവാടി ക്ലസ്റ്ററിലെ 10 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള വൊളൻ്റിയർമാർ ശേഖരിച്ച 500 പുസ്തകങ്ങൾ (ഏകദേശം 1 ലക്ഷം രൂപ വിലമതിക്കുന്ന) മെഡിക്കൽ കോളേജ് സൂപ്രണ്ട് ഏറ്റുവാങ്ങി. എൻഎസ്എസ് മാനന്തവാടി ക്ലസ്റ്റർ കൺവീനർ രവീന്ദ്രൻ കെ സ്വാഗതം പറഞ്ഞു മെഡിക്കൽ കോളേജ് നഴ്സിങ് സൂപ്രണ്ട് ബിനി മോൾ തോമസ്, വിവിധ സ്കൂളുകളിലെ പ്രോഗ്രാം ഓഫിസർമാരായ സീസർ ജോസ് ,അനിൽകുമാർ സി ജി ,ഐബി കെ എ,റഷീദ് തോമസ് വി.ജെ, വൊളൻ്റിയർ ലീഡർ സിദ്ധാർഥ് എന്നിവർ ചടങ്ങിൽ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *