മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരെ സമരാനുകൂലികൾ കയ്യേറ്റം ചെയ്ത സംഭവം – പ്രതിഷേധം രേഖപ്പെടുത്തി കേരള എൻ.ജി.ഒ സംഘ്

മാനന്തവാടി: ഹർത്താലിൻ്റെ മറവിൽ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബലം പ്രയോഗിച്ച് ഓഫീസ് അടപ്പിച്ച സമരാനുകൂലികൾ ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തുകയും, ഉപദ്രവിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. ജോലി ചെയ്യാൻ സന്നദ്ധരായി ജീവനക്കാർ മുന്നോട്ടുവന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ സംരക്ഷണം ഒരുക്കുന്നതിൽ പോലീസ് തീർത്തും പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ജീവനക്കാരെ ശരീരികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സമരാനുകൂലികൾക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ.സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മക്ക് വയനാട് ജില്ലാ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു. ഇത്തരം സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കമ്മിറ്റി വന്യമൃഗ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിന് ഭരണകൂടം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജില്ലാ അധ്യക്ഷൻ വി കെ ഭാസ്കരൻ, സംസ്ഥാന സെക്രട്ടറി കെ ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി.പി ബ്രിജേഷ്, സംസ്ഥാന സമിതി അംഗങ്ങൾഎം കെ പ്രസാദ്, പി സുരേഷ്, ട്രഷറർ എം ആർ സുധി ,വി ശിവകുമാർ , ശ്രീനന്ദനൻ കെ പി ,എം കെ നിതീഷ് ,സതീശൻ ഇ.എം,കെ ഭാസ്കരൻ,ടി.ജി മഹേഷ് തുടങ്ങിയവർ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *