വന്യജീവി ഭീഷണിക്ക് ഉടൻ പരിഹാരം കാണണം: എം.സി.എ പുൽപ്പള്ളി മേഖല
പുൽപള്ളി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് നിത്യസംഭവമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ത്വരിത നടപടികൾ സ്വീകരിച്ച് മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ പുൽപ്പള്ളി വൈദിക ജില്ല ആവശ്യപ്പെട്ടു.സർക്കാരിന്റെയും വനംവകുപ്പിന്റെയും നിരുത്തരവാദിത്തപരമായ സമീപനങ്ങൾ ഇനിയും ഉണ്ടായിക്കൂട. അല്ലാത്തപക്ഷം ഈ ആവശ്യങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന സംഘടനകൾക്ക് എംസിഎ പുൽപ്പള്ളി മേഖലയുടെ എല്ലാവിധ പിന്തുണയും നൽകുമെന്ന് യോഗം പ്രഖ്യാപിച്ചു. പുൽപ്പള്ളി മേഖല എംസിഎ വൈദിക ഉപദേഷ്ടാവ് വന്ദ്യ മാത്യു മുണ്ടക്കൊടിയിൽ കോറെപ്പിസ്കോപ്പ, പ്രോട്ടോ വികാരി ഫാ. ചാക്കോ ചേലമ്പറമ്പത്ത്, മേഖലാ പ്രസിഡണ്ട് വത്സ ചാക്കോ, അജോയ് കെ ജെ, ഷാജി ചെതലയം, ഷോബിൻ മാത്യു, ബേബി മാരിക്കുടി എന്നിവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾ കാണുക
പുസ്തക തണലൊരുക്കി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം
മാനന്തവാടി: നാഷണൽ സർവീസ് സ്കീം മാനന്തവാടി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിൽ ഓപ്പൺ ലൈബ്രറി തയ്യാറാക്കി പുസ്തകങ്ങൾ കൈമാറി. എൻഎസ്എസ് വയനാട് ജില്ലാ കൺവീനർ ശ്യാൽ...
പൾസ് എമർജൻസി ഐഡി കാർഡ് വിതരണം നടത്തി
വൈത്തിരി: പൾസ് എമർജൻസി ടീം കേരളയുടെ ഐഡി കാർഡ് വിതരണം ചെയ്തു. പഴയ വൈത്തിരി സഫാരി ഹിൽസ് റിസോർട്ടിൽ നടന്ന ചടങ്ങ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ്...
വയനാട് വിത്തുത്സവത്തിന് വ്യാഴാഴ്ച്ച തുടക്കമാവും
കൽപ്പറ്റ: ഒൻപതാമത് വയനാട് വിത്തുത്സവത്തിന് എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ മറ്റന്നാൾ തുടക്കമാവും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിത്തുത്സവം സ്വാമിനാഥൻ ഗവേഷണ നിലയവും വയനാട്...
പ്രിയങ്ക ഗാന്ധി എംപി ക്കുനേരെ കരികൊടിയുമായി സിപിഎം പ്രവർത്തകർ
കണിയാരം: പ്രിയങ്ക ഗാന്ധിക്കുനേരെ കരിം കൊടിക്കാട്ടി സി പി എം പ്രവർത്തകർ കണിയാരത്താ യിരുന്നു എം പി ക്കു നേരെ കരിങ്കൊടി കാട്ടിയത്. മണ്ഡലത്തിൽ വന്യജീവി സംഘർഷവും...
മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരെ സമരാനുകൂലികൾ കയ്യേറ്റം ചെയ്ത സംഭവം – പ്രതിഷേധം രേഖപ്പെടുത്തി കേരള എൻ.ജി.ഒ സംഘ്
മാനന്തവാടി: ഹർത്താലിൻ്റെ മറവിൽ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി....
വന്യമൃഗ ശല്യം, ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
കൽപ്പറ്റ: വന്യമൃഗശല്യം മൂലം ജീവിതം ദുരിത പൂർണ്ണമായ തൊഴിലാളികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കും എതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഐഎൻടിയുസി...
Average Rating