വന്യമൃഗ ശല്യം, ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്

Ad

കൽപ്പറ്റ: വന്യമൃഗശല്യം മൂലം ജീവിതം ദുരിത പൂർണ്ണമായ തൊഴിലാളികളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതക്കും എതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി. തോട്ടം തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വന്യ മൃഗങ്ങളെ പേടിച്ച് തൊഴിൽ ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. തൊഴിലും കൂലിയും നഷ്ടപ്പെട്ട തൊഴിലാളികൾ പട്ടിണിയിലാണ്. ക്ഷീര കർഷകരുടെ ഉപജീവനമാർഗമായ കന്നുകാലികളെ വന്യമൃഗങ്ങൾ കൊന്നൊടുക്കുന്നു. ഇവരുടെ സംരക്ഷണം ഉറപ്പാക്കേണ്ട മന്ത്രി പാട്ടുപാടാൻ കണ്ടെത്തുന്ന സമയം പോലും തൊഴിലാളികളുടെ വിഷമതകൾ മനസ്സിലാക്കാനും അവരുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാനും കണ്ടെത്തുന്നില്ല. വളരെ ലാഘവ ബുദ്ധിയോടു കൂടിയാണ് മുഖ്യമന്ത്രിയും സർക്കാരും സാധാരണക്കാരും തൊഴിലാളികളുമായ ജനവിഭാഗങ്ങളെ സംബന്ധിച്ച് ഏറ്റവും ഭീകരമായ വന്യമൃഗ ശല്യവിഷയത്തെ സമീപിക്കുന്നത്. തൊഴിലാളികളെ സംരക്ഷിക്കാനുള്ള നയപരിപാടികളും,പദ്ധതിയും ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാനും തീരുമാനിച്ചു. ജില്ലയിലെ മുഴുവൻ വാർഡുകളിലും അഞ്ചു പേർ അടങ്ങുന്ന കർമസേന രൂപീകരിക്കാനും ജില്ലാ ജനറൽബോഡി യോഗം തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു.ബി സുരേഷ് ബാബു, സി ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, വി ഉഷാകുമാരി, പി എൻ ശിവൻ, കെ കെ രാജേന്ദ്രൻ, ഷിനോജ് കാട്ടിക്കുളം, ഗിരീഷ് കൽപ്പറ്റ മോഹൻദാസ് കോട്ടക്കൊല്ലി, അരുൺ ദേവ്,താരിഖ് കടവൻ, ജിനി തോമസ്, കെ യു മാനു, എൻ കെ ജ്യോതിഷ് കുമാർ,രാധ രാമസ്വാമി, ഹർഷൽ കോനാടൻ, എസ് മണി, മണി പാമ്പനാൽ, നിസാം പനമരം, സലാം മീനങ്ങാടി, തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *