നാടാകെ കൈകോർത്ത വാളാട് ഫെസ്റ്റിന് ഉജ്ജ്വല സമാപനം

Ad

വാളാട്: കലാ കായിക സാംസ്കാരിക പരിപാടികളും കാർണിവൽ,ഫുഡ് ഫെസ്റ്റ്,ഓപ്പൺ ചന്തയടക്കം മെഗാ പരിപാടികളോടെ രണ്ടാഴ്ച യോളം നീണ്ടു നിന്ന വാളാട് ഫെസ്റ്റിന്റെ സമാപനപരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാളാടിലേയും പരിസര പ്രദേശങ്ങളിലേയും യുവാക്കൾ ചേർന്ന് നാല് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച വാളാട് പ്രിമിയർ ലീഗ് (വി.പി. എൽ) ന്റെ അഞ്ചാം സീസൺന്റെ ഭാഗമായാണ് ഇത്തവണ വിപുലമായ വാളാട് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
സമാപനദിവസത്തെ വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരം നാടാകെ ആവേശത്തോടെ ഏറ്റെടുത്തു.
പ്രദേശത്തെ തന്നെ ടീമുകൾ തമ്മിലുള്ള മത്സരം വാളാട് ഗ്രാമം അക്ഷരാർത്ഥത്തിൽ ആരവംമുഴക്കി ആഘോഷിച്ചു.നിരവധി ജനപ്രതിനിധികളും വിശിഷ്ടവ്യക്തികളും സന്നിഹിതരായ ചടങ്ങ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വോളിബോൾ
ഫൈനൽ മത്സരത്തിൽ വിജയിച്ച ടീം അംഗങ്ങളെ ചടങ്ങിൽ ഉപഹാരങ്ങളും ഫലകവും നൽകി അനുമോദിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *