സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണം : യൂത്ത് കോൺഗ്രസ്

Ad

 

കല്പറ്റ : വയനാട് ജില്ലയിലെ സാധാരക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഒന്നായിരുന്നു വയനാട് ജില്ലാ ആശുപത്രി. എന്നാൽ 5 വർഷം മുന്നേ വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയതോട് കൂടിയാണ് ജില്ലാ ആശുപത്രി ഇല്ലാതായത്. നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്താനുള്ള ഭൗതിക സാഹചര്യങ്ങൾ ഉണ്ടെന്ന് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് സർക്കുലർ നൽകുകയും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകാൻ ആശുപത്രിക്കും ഭരണ ചുമതലയുള്ള സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിനും നേരിട്ട് കാര്യങ്ങൾ അറിയിച്ചിട്ടും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ബോർഡ്‌ മീറ്റിങ്ങിൽ ഈ വിഷയം അജണ്ടയായി ഉൾപ്പെടുത്തിയെങ്കിലും ചർച്ച ചെയ്യാതെ മാറ്റി വെക്കുകയാണ് ഉണ്ടായത്. ഇതിൽ നിന്ന് തന്നെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിൽ സി പി എമ്മിന്റെയും ബ്ലോക്ക്‌ ഭരണ സമിതിയുടെയും അലംഭാവം പ്രകടമാവുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ജില്ലാ ആശുപത്രിയെ തകർക്കാനുള്ള സി പി എം ശ്രമത്തിനെതിരെ ശക്തമായ സമരങ്ങൾക്ക് നേത്രത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. 20ന് നടക്കുന്ന യു ഡി എഫ് ജനപ്രതിനിധികളുടെ കൂട്ട ധർണ്ണയ്ക്ക് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അറിയിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *