എൻ.എം. വിജയന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വിധി വൈകുന്നേരം നാലിന്

കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ബത്തേരി മണിച്ചിറ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകളിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു വൈകുന്നേരം നാലിന് വിധി പറയും. രാവിലെ കേസ് വിളിച്ച കോടതി വിധി പറയുന്നത് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.
ബത്തേരി എംഎൽഎയും ഡിസിസി മുൻ പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഡിസിസി മുൻ ട്രഷറർ കെ.കെ. ഗോപിനാഥൻ എന്നിവരാണ് കേസിൽ പ്രതികൾ. ഇവർ വെവ്വേറെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളിൽ വാദം 16ന് പൂർത്തിയായിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന വാദമാണ് പ്രതികളുടെ അഭിഭാഷകർ ഉന്നയിച്ചത്. മുൻകൂർ ജാമ്യാപേക്ഷകളെ പ്രോസിക്യൂഷൻ ശക്തമായാണ് എതിർത്തത്. നിരന്തരം ഏൽപ്പിച്ച മാനസികാഘാതമാണ് വിജയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു പോസിക്യൂഷൻ വാദിച്ചു. ആത്മഹത്യ പ്രേരണയ്ക്ക് ഡിജിറ്റിൽ തെളിവുകളുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചു. ആയിരത്തിനടുത്ത് പേജ് വരുന്നതാണ് കേസിൽ കോടതിയിൽ പോലീസ് ഹാജരാക്കിയ ഡയറി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *