മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം
കൽപ്പറ്റ: മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവൻ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ സിജി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.
ഭാഷയോടും സാഹിത്യത്തോടുമുള്ള ജൈവബന്ധം സംസ്കാരത്തിൻ്റെ ഭാഗമാണെന്നും ‘സംസ്കാരം സമ്പുഷ്ടമാകണമെങ്കിൽ ഭാഷയെ
നിലനിർത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യവും ചരിത്രവും വേറിട്ടുനിൽക്കുന്ന വിഷയങ്ങളല്ല. അവ പരസ്പരപൂരകമായാണ് മുന്നോട്ടു പോകുന്നത്.
ജീവിതഗന്ധിയായ സാഹിത്യകൃതികൾക്കു മാത്രമേ കാലത്തെ അതിജീവിക്കാനാവൂ. വസ്തുനിഷുമായ ചരിത്രകൃതികളും അങ്ങനെത്തനെയാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
കവി പ്രീത ജെ. പ്രിയദർശിനി എം. ടി. അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിൻ്റെ ഭരണ ഭാഷാ സേവന പുരസ്കാരം നേടിയ സി. ജഗദീശൻ, സംസ്ഥാന സ്കൂൾ കലോത്സവം മലയാള ഉപന്യാസ മത്സരത്തിൽ എ ഗ്രേഡ് നേടിയ പി ബി തേജസ്വിനി ബാല എന്നിവരെ ആദരിച്ചു.
മലയാള ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ. ഹരികുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ. എ. അഭിജിത്ത്, ജില്ലാ കൺവീനർ ഡോ. ബാവ കെ. പാലുകുന്ന്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ ജയചന്ദ്രൻ, വാസുദേവൻ ചീക്കല്ലൂർ, പ്രമോദ് ബാലകൃഷ്ണൻ, സി.വി ഉഷ, ഡോ. യൂസുഫ് നദ് വി, ബാലൻ വേങ്ങര, എം. എം ഗണേശൻ, സി. എം. സുമേഷ്, സി.ജയരാജൻ, സി. ജഗദീശൻ എന്നിവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾ കാണുക
വ്യത്യസ്തത പുലർത്തി നാടൻ കോഴിച്ചന്ത
നൂൽപ്പുഴ: കുടുംബശ്രീ മിഷൻ വയനാട് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നായികട്ടി യിൽ വെച്ച് നാടൻ കോഴി ചന്ത...
ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളുമായി സ്പന്ദനം മെഗാ ക്വിസ് 26 ന്
മാനന്തവാടി: 'സ്പന്ദനം' മാനന്തവാടിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി 26 ന് മേരിമാത കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെഗാ ക്വിസ്സ് മത്സരം...
പ്രതിഷേധ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി
വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറിക്കെതിരെ ജനകീയ ആക്ഷൻ കമ്മിറ്റിയ്യുടെ നേതൃത്തത്തിൽ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി. പാര്സിഥിതി പ്രവർത്തകൻ നോബിൾ...
കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാട്ടിക്കുളം പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ജനുവരി 13 മുതൽ 19 വരെ ഗ്രാമപഞ്ചായത്ത് വിവിധ...
സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവും :വയനാട് ബൈക്കേഴ്സ് ക്ലബ്
കൽപ്പറ്റ :സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവുമെന്ന് വയനാട് വയനാട് ബൈക്കേഴ്സ് ക്ലബ് കഴിഞ്ഞ അഞ്ചു വർഷമായി ടൂറിസം മേഖലക്ക് ഉണർവ്വ് നൽകുന്ന തരത്തിൽ...
ആരോഗ്യ സർവകലാശാല അത്ലറ്റിക് മീറ്റിൽ ഐശ്വര്യ റോയിക്ക് ഡബിൾ സ്വർണം
കൽപറ്റ: തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ആരോഗ്യ സർവകലാശാല അത്ലറ്റിക് മീറ്റിൽ 5000, മീറ്റർ 10000 മീറ്റർ ഓട്ട മത്സരങ്ങളിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിഐശ്വര്യ റോയ്....
Average Rating