എഫ് ആർ എഫ് ലീഡ് ബാങ്ക് ധർണ്ണ നടത്തി

കൽപ്പറ്റ: ജില്ലയിലെ എല്ലാ വിഭാഗം ബാങ്കുകളും ഒരുപോലെ കട ബാധ്യതയുടെ പേരിൽ ജപ്തിലേല നടപടിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡ് ബാങ്ക് ധർണ്ണ നടത്തി. നടപടികൾ തുടരാതെ ആവശ്യാനുസരണം സാവകാശംനല്കി കൊള്ള പലിശകൾ ഒഴിവാക്കി പരമാവധി കർഷകരെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാത്ത പക്ഷം ധനകാര്യ സ്ഥാപന അധികാരികളെ പരസ്യ വിചാരണ ചെയ്യുന്ന നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജില്ലയിൽ ഒറ്റ കർഷകന്റെ കുടുംബങ്ങൾക്കു പോലും തെരുവിലിറങ്ങാൻ അനുവദിക്കില്ലെന്നും സമരം മുന്നറിയിപ്പു നൽകി. സംസ്ഥാനസെക്രട്ടറി മാർട്ടിൻ തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. എ. ഇ തോമസ് സംസ്ഥാന ആക്ടിംഗ് ചെയർമാൻ സ്വാഗതവും, മോളി ജോർജ് കോടഞ്ചേരി . ആശംസകളും നേർന്നു. ജില്ലാ ചെയർമാൻ പി.എം ജോർജ് അധ്യക്ഷനായിരുന്നു. റ്റി. ഇബ്രാഹിം (സംസ്ഥാന ട്രഷറർ ),എ .എൻ .മുകുന്ദൻ (ജില്ലാ കൺവീനർ), കെ.ഷൗക്കത്ത് ( തൃണമൂൽ കോൺഗ്രസ്സ് ജില്ലാ കോഡിനേറ്റർ), വി.രാജൻ (ജില്ലാ കമ്മിറ്റി), അപ്പച്ചൻ ചീങ്കല്ല് (ജില്ലാ കമ്മിറ്റി).ഒ. ആർ വിജയൻ (ജില്ലാ സെക്രട്ടറി), കെ.കുര്യൻ (ജില്ലാ കമ്മിറ്റി മെമ്പർ ) , ഇ.വി. വിദ്യാധരൻ ,പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *