തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
സുൽത്താൻ ബത്തേരി: ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴിൽ എന്നുള്ള ലക്ഷ്യത്തോടു കൂടി യുപിഎ ഗവൺമെന്റ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങൾ വെട്ടി കുറച്ചുകൊണ്ട് തൊഴിൽ ദിനം 50 പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നു. പദ്ധതിയുടെ രൂപീകരണ കാലഘട്ടത്തിൽ കർഷക തൊഴിലാളികൾക്കുള്ള കൂലി നൽകുമെന്ന് പ്രഖ്യാപിത നയത്തിൽ നിന്നും കൊടുക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. നാമമാത്രമായ കൂലി മാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നുള്ളൂയെന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി ജില്ലാ പ്രവർത്തക കൺവെൻഷൻ കുറ്റപ്പെടുത്തി.തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 തൊഴിൽ ദിനങ്ങളായി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കുക, തൊഴിലാളികളുടെ ജോലി സമയത്തുള്ള സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലാളികൾക്ക് ഇ എസ് ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷനിൽ ഉന്നയിച്ചു. സുൽത്താൻബത്തേരിയിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയൂസി ജില്ലാ പ്രവർത്തക കൺവെൻഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഐഎൻടിയൂസി ജില്ലാ ജനറൽ സെക്രട്ടറി ജയ മുരളി, മേഴ്സി സാബു, രാധാ രാമസ്വാമി, കെ അജിത, ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, ശ്രീനിവാസൻ തൊവരിമല, പിഎൻ ശിവൻ, കെ കെ രാജേന്ദ്രൻ, വർഗീസ് നെന്മേനി, താരിഖ് കടവൻ ജിജി അലക്സ് തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം
കൽപ്പറ്റ: മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശിവൻ...
പാൽ സംഭരണ വാഹനം പ്രവർത്തനം ആരംഭിച്ചു
വെള്ളമുണ്ട എട്ടേനാൽ: വെള്ളമുണ്ട ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ പൊതുഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ സംഭരണ-വിതരണ വാഹനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്...
പന്തം കൊളുത്തി പ്രകടനം നടത്തി
ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സിപിഐ എം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്തിൽപന്തം കൊളുത്തി പ്രകടനം നടത്തി ബ്രാഞ്ച് സെക്രട്ടറി ഷാജിബാബു,...
രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
സി.പി.ഐ.എം നേതാക്കൾക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ പനമരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. വത്സല ടീച്ചർ അദ്ധ്യക്ഷയായി. പി ഗഗാറിൻ...
എഫ് ആർ എഫ് ലീഡ് ബാങ്ക് ധർണ്ണ നടത്തി
കൽപ്പറ്റ: ജില്ലയിലെ എല്ലാ വിഭാഗം ബാങ്കുകളും ഒരുപോലെ കട ബാധ്യതയുടെ പേരിൽ ജപ്തിലേല നടപടിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2025-26 വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് ട്രൈസം ഹാളിൽ വച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ...
Average Rating