ജനങ്ങളോടുള്ള വെല്ലുവിളി മെമ്പർ അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ
മുള്ളൻകൊല്ലി: പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള കടമാൻതോട് മാലിന്യ കൂമ്പാരമായ് മാറിയിട്ടും വാർഡ് മെമ്പർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ മുള്ളൻകൊല്ലി മേഖല കമ്മിറ്റി ആരോപിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പറെ സമീപിച്ചിന്നെങ്കിലും അധിക്ഷേപിക്കുന്ന നിലപാടണ് മെമ്പർ സ്വീകരിച്ചത്. ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഡിവൈഎഫ്ഐ പ്രസ്താവിച്ചു. സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന മാലിന്യമുക്ത നവകേരളം കാഴ്ച്ചപ്പാടിനെ അട്ടിമറിക്കുന്ന മെമ്പർ അത് തിരുത്തി അടിയന്തിരമായി മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം. മൂന്നു പാലം മുതൽ ചെക്ക് ഡാം വരെയുള്ള മാലിന്യം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. വിഷ്ണു സി ആർ അധ്യക്ഷത വഹിച്ചു. അജിത് കെ ഗോപാൽ,രജനീഷ് സി എം, വിഷ്ണു സജി, ജിബിൻ ജോസഫ് എന്നിവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
സുൽത്താൻ ബത്തേരി: ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴിൽ എന്നുള്ള ലക്ഷ്യത്തോടു കൂടി യുപിഎ ഗവൺമെന്റ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങൾ വെട്ടി കുറച്ചുകൊണ്ട്...
പാലിയേറ്റീവ് ദിന സന്ദേശ റാലി നടത്തി
മുട്ടിൽ: ഗ്രാമ പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററും മുട്ടിൽ സ്പർശം പെയിൻ & പാലിയേറ്റീവ് കെയറും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി സന്ദേശ റാലി...
സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാംപ് നടത്തി
മാനന്തവാടി: എടവക കുടുംബാരോഗ്യ കേന്ദ്രം, പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ പഴശ്ശി നഗറിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത്...
യുവാവ് പുഴയിൽ മുങ്ങി മരിച്ചു
മാനന്തവാടി: ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ പരേതനായ ചന്ദ്രന്റെയും, ശാരദ (അംബുജം) യുടേയും മകൻ സച്ചിൻ (അപ്പു 26) ആണ് മരിച്ചത്. പുഴയരികിനോട് ചേർന്നാണ് ഇവരുടെ വീട്....
എൽ.എഫ് ജംഗ്ഷനിലെ റോഡ് പണി ഉടൻ പൂർത്തിയാക്കണം; എ.കെ അലി
മാനന്തവാടി: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ എൽ.എഫ് യു.പി സ്കൂൾ ജങ്ഷനിൽ നടക്കുന്ന റോഡ് പണി കരാറുകാർ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാവാത്തത് ജനങ്ങൾക്ക് ഇരുട്ടടിയായി...
ശിൽപശാല സംഘടിപ്പിച്ചു
മാനന്തവാടി: സാങ്കേതത്തിന്റെയും യുവസമിതി വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ തലപ്പുഴ വയനാട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ലിബർട്ടഡ് യൂണിയന്റെയും നെഹ്റു യുവ കേന്ദ്രയുടെയും സഹകരണത്തോടെ 'സ്റ്റാർട്ടപ്പ്, സെറ്റപ്പ് ആന്റ് സസ്റ്റെയ്നബിലിറ്റി...
Average Rating