യുവാവ് പുഴയിൽ മുങ്ങി മരിച്ചു
മാനന്തവാടി: ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ പരേതനായ ചന്ദ്രന്റെയും,
ശാരദ (അംബുജം) യുടേയും മകൻ സച്ചിൻ (അപ്പു 26) ആണ് മരിച്ചത്. പുഴയരികിനോട് ചേർന്നാണ് ഇവരുടെ വീട്. ഇന്ന് രാവിലെ അബദ്ധത്തിൽ കാൽ വഴുതി പുഴയുടെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നുവെന്നാണ് നിഗമനം. തുടർന്ന് മാനന്തവാടി അഗ്നി രക്ഷാ സേന സ്കൂബ ടീം ഉടൻ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് സച്ചിനെ കണ്ടെത്തിയത്.
ഉടൻ തന്നെ മാനന്തവാടി ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വള്ളിയൂർക്കാവിലെ പ്രതീക്ഷാ സർവീസ് സെന്ററിലെ ജീവനക്കാരനായിരുന്നു സച്ചിൻ. സതീശൻ, സരിത എന്നിവർ സഹോദരങ്ങളാണ്.
കൂടുതൽ വാർത്തകൾ കാണുക
കുറുമ്പാല പള്ളിയിൽ തിരുനാൾ തുടങ്ങി
കുറുമ്പാല: സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ തുടങ്ങി. വികാരി ഫാ.ജോജോ കുടക്കച്ചിറ കൊടിയേറ്റി. വിശുദ്ധ കുർബാനയിലും നൊവേനയിലും...
സ്റ്റാർസ് വോയ്സ് ചെണ്ടമേളം സംഘത്തിന്റെ ഉദ്ഘാടനം നടത്തി
പുൽപ്പള്ളി: സ്റ്റാർസ് കോഴിക്കോടിന്റെയും ദേവഗിരി സെന്റ് ജോസഫ്സ് കോളജിന്റെയും സഹകരണത്തോടെ പഞ്ചായത്തിലെ താഴെക്കാപ്പ്, മേലേക്കാപ്പ്, അരീക്കോട് ഉന്നതികളിലെ 25 അംഗങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റാർസ് വോയ്സ് ചെണ്ടമേളം സംഘത്തിന്റെും...
വാരാമ്പറ്റ സ്കൂൾ 106 ന്റെ നിറവിൽ: ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
വാരാമ്പറ്റ:ഗവ.ഹൈസ്കൂൾ വാരാമ്പറ്റയുടെ 106 മത് വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...
ഇൻകാസ് ദുബായ് പ്രസിഡണ്ടിനെ ആദരിച്ചു
എടവക: ദുബൈയിലെ ഇന്ത്യൻ കൾച്ചറൽ ആൻ്റ് ആർട്സ് സൊസൈറ്റിയുടെ ( ഇൻകാസ് ) വയനാട് ചാപ്റ്റർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എടവക രണ്ടേനാൽ കണ്ണശാംവീട്ടിൽ കെ.വി. കിഷോർ...
ഇൻഷുറൻസ് തുക വിതരണം ചെയ്തു
കൽപ്പറ്റ: ചൂരൽമല ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്നു പോയ വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിലെ ഇടപാടുകാരായ നസീർ കൈപ്പുള്ളി, അത്തനാർ എന്നിവർക്ക് ഇൻഷുറൻസ് ആനുകൂല്യം...
മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ
ബാവലി;ബാവലിഎക്സ്സൈസ്ചെക്ക്പോസ്റ്റിൽവെച്ച്എക്സ്സൈസ്ഇൻസ്പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായികോഴിക്കോട്ജില്ലയിലെനടുവണ്ണൂർ മുതുവന വീട്ടിൽ അൻഷിഫ് എം മലപ്പുറം നിലമ്പൂർ കാളികാവ് മമ്പാടൻ റിഷാൽ ബാബു എന്നിവരെ എക്സ്സൈസ്...
Average Rating