പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി നടപ്പാക്കണം; കെജെയു

Ad

 

സുൽത്താൻ ബത്തേരി: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി നടപ്പാക്കണമെന്ന് കേരള ജേണലിസ്റ്റ്‌സ് യൂണിയൻ(കെജെയു) വയനാട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സ്മിയാസ് കോളജ് ഹാളിൽ(പി.കെ. രാഘവൻ നഗർ) വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ.എ. സതീഷ് അധ്യക്ഷത വഹിച്ചു. ബത്തേരി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്(വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവന), മുതിർന്ന മാധ്യമപ്രവർത്തകരായ ടി.എം. ജയിംസ്, അബ്ദുൾ ലത്തീഫ് പടയൻ, വയനാട് വിഷൻ ന്യൂസ് ചാനൽ ഇന്റേണൽ അവാർഡ് നേടിയ സി.എം. അബു താഹിർ, പെരുമ്പാവൂർ പ്രസ്‌ക്ലബിന്റെ പരിസ്ഥിതി അവാർഡ് നേടിയ മാതൃഭൂമി ലേഖകൻ അരവിന്ദ് സി. പ്രസാദ് എന്നിവരെ ആദരിച്ചു. ഇവർക്കുള്ള മെമന്റോ കെ.സി. റോസക്കുട്ടി കൈമാറി. ടോം ജേസ്, ടി.എം. ജയിംസ്, ബാബു നമ്പുടാകം എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി വി.ബി. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് പി. മോഹനൻ നന്ദിയും പറഞ്ഞു.

 

പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് എൻ.എ. സതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഇ.പി. രാജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സോഷ്യൽ മീഡിയ വിഭാഗം കൺവീനർ ബോബൻ ബി. കിഴക്കേത്തറ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശൻ പയ്യന്നൂർ പുതിയ അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ബി. ബാബു റിപ്പോർട്ടും ഷാജി പുളിക്കൽ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എൻ.എ. സതീഷ്(പ്രസിഡന്റ് ) പി. മോഹനൻ, പി.പി. സണ്ണി (വൈസ് പ്രസിഡന്റുമാർ), മൂസ കൂളിവയൽ(സെക്രട്ടറി), ജോജി വർഗീസ്, വി.ബി. ബാബു(ജോയിന്റ് സെക്രട്ടറിമാർ) ഷാജി പുളിക്കൽ(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *