പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി
വടുവൻചാൽ: മൂപ്പയിനാട് ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് മൂപയ്നാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുവഞ്ചാൽ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.കാട്ടാന ശല്യം നേരിടുന്നതിന് വർഷങ്ങളായി ഫെൻസിംഗ് അടക്കമുള്ള പ്രവർത്തികൾക്ക് എംഎൽഎ ഫണ്ടുകൾ അനുവദിച്ചിട്ടും നാളെ ഇതുവരെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടില്ല പട്ടാപ്പകൽ പോലും ജനങ്ങൾക്ക് മനസമാധാനത്തോടെ പുറത്തിറങ്ങുവാൻ സാധ്യമാകുന്നില്ല. കാട്ടു പന്നിയും കുരങ്ങും മലയണ്ണാനും കർഷകർക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു,അടിയന്തരമായി വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ തുടർന്നും ശക്തമായ സമരപരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി ആലി പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് അനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ബി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കണ്ടത്തിൽ ജോസ്, മുഹമ്മദ് ബാവ, ഉണികാട് ബാലൻ,ആർ ഉണ്ണികൃഷ്ണൻ,ആർ യമുന,അജിത ചന്ദ്രൻ, ദീപ ശശികുമാർ, എം ഉണ്ണികൃഷ്ണൻ,ജിനീഷ് വർഗീസ്,സാജൻ മാത്യു, ആസിഫ് മുഹമ്മദ്,കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു
കൂടുതൽ വാർത്തകൾ കാണുക
വാരാമ്പറ്റ സ്കൂൾ 106 ന്റെ നിറവിൽ: ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
വാരാമ്പറ്റ:ഗവ.ഹൈസ്കൂൾ വാരാമ്പറ്റയുടെ 106 മത് വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...
ഇൻകാസ് ദുബായ് പ്രസിഡണ്ടിനെ ആദരിച്ചു
എടവക: ദുബൈയിലെ ഇന്ത്യൻ കൾച്ചറൽ ആൻ്റ് ആർട്സ് സൊസൈറ്റിയുടെ ( ഇൻകാസ് ) വയനാട് ചാപ്റ്റർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എടവക രണ്ടേനാൽ കണ്ണശാംവീട്ടിൽ കെ.വി. കിഷോർ...
ഇൻഷുറൻസ് തുക വിതരണം ചെയ്തു
കൽപ്പറ്റ: ചൂരൽമല ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്നു പോയ വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിലെ ഇടപാടുകാരായ നസീർ കൈപ്പുള്ളി, അത്തനാർ എന്നിവർക്ക് ഇൻഷുറൻസ് ആനുകൂല്യം...
മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ
ബാവലി;ബാവലിഎക്സ്സൈസ്ചെക്ക്പോസ്റ്റിൽവെച്ച്എക്സ്സൈസ്ഇൻസ്പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായികോഴിക്കോട്ജില്ലയിലെനടുവണ്ണൂർ മുതുവന വീട്ടിൽ അൻഷിഫ് എം മലപ്പുറം നിലമ്പൂർ കാളികാവ് മമ്പാടൻ റിഷാൽ ബാബു എന്നിവരെ എക്സ്സൈസ്...
വിജയ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി.
പുൽപ്പള്ളി :പുൽപ്പള്ളി വിജയഹൈസ്കൂളിൻ്റെ 76-ാമത് വാർഷികാഘോഷവും ഹയർ സെക്കണ്ടറിയിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. പി ടി എ പ്രസിഡൻ്റ് ടി എ ഷമീർ...
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണം : യൂത്ത് കോൺഗ്രസ്
കല്പറ്റ : വയനാട് ജില്ലയിലെ സാധാരക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഒന്നായിരുന്നു വയനാട് ജില്ലാ ആശുപത്രി. എന്നാൽ 5 വർഷം മുന്നേ...
Average Rating