ബൈക്ക് റാലി നടത്തി

ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൻ്റെയും നേതൃത്വത്തിൽ ,സൈറ്റ് വയനാട് , എൻ എസ് എസ് ,മറ്റ് സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ കൊളഗപ്പാറ മുതൽ ബത്തേരി മിനിസിവിൽ സ്റ്റേഷൻ വരെ ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് ബൈക്ക് പ്രചരണ റാലി നടത്തി. ഓരോ ജീവനും വിലപ്പെട്ടതാണ്. അമിത വേഗവും അശ്രദ്ധയും നിങ്ങളുടെ ജീവൻ റോഡിൽ പൊലിയാൻ കാരണമാകും.
റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കൂ, അപകടങ്ങൾ ഒഴിവാക്കൂ… എന്ന സന്ദേശം എത്തിക്കുന്നതിൻ്റെ ഭാഗമായാണ് റാലി നടന്നത്. പരിപാടിയുടെ ഉത്ഘാനവും ഫ്ലഗ് ഓഫ് കർമ്മവും ജില്ലാ പോലീസ് മേധാവി മിസ്റ്റർ. തപോഷ് ബസ്മതാരി ഐപിഎസ് നിർവ്വഹിച്ചു. മിസ്റ്റർ
സുമേഷ്.P.K , (RTO വയനാട്)അദ്ധ്യക്ഷത വഹിച്ച് റോഡ് സുരക്ഷയെപ്പറ്റിയുള്ള ബോധവത്ക്കരണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഫാദർ Dr. ഷാജൻ നൊറോണ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മുന്നൂറോളം ആളുകൾ പരിപാടിയിൽ പങ്കാളികളായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *