കെ.ജെ.യു ജില്ലാ സമ്മേളനം നടത്തി

ബത്തേരി: കേരള ജേണലിസ്റ്റ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം നടത്തി. ബത്തേരി സ്മിയാസ് കോളജ് ഓഡിറ്റോറിയത്തിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് എൻ.എ സതീഷ് പതാക ഉയർത്തി. സമ്മേളനം സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർ പേഴ്സൺ കെ. സി റോസകുട്ടി ടീച്ചറും പ്രതിനിധി സമ്മേളനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി സ്മിജനും ഉദ്ഘാടനം ചെയ്തു.
എൻ. എ സതീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ടോം ജോസ്, വിവിധ മേഖലകളിൽ അവാർഡിനർഹരായവരെയും മുതിർന്ന മാധ്യമ പ്രവർത്തകരെയും മൊമന്റോ നൽകി ആദരിച്ചു. ബാബു വടക്കെടത്ത് , ഇ. പി രാജീവ്, പ്രകാശൻ പയ്യന്നൂർ, ബി. ബോബൻ, പി മോഹനൻ ബാബു നമ്പുടാകം , ഷാജൻ, ഷാജി പുളിക്കൽ എന്നിവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *