റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി, ചെറ്റപ്പാലത്ത് നിന്ന് കാപ്പിസെറ്റി ലേക്ക് പോകുന്ന റോഡ് നവീകരണത്തിന് ശേഷവും 30 ഓളം വലുതും ചെറുതുമായ അപകടങ്ങളാണ് താഴെ ചെറ്റപ്പാലം ഭജനമഠം കവല പരിസരത്ത് ഉണ്ടായിട്ടുള്ളത് .
ഉദയാ കവല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങളെ കണാൻ കഴിയാത്തത് വലിയ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട് ജനങ്ങൾ മാധ്യമങ്ങളോട് പറയുന്നു .
നിരന്തരം അപകടമുണ്ടാകുന്ന ചെറ്റപ്പാലം മുതൽ താഴെ ചെറ്റപ്പാലം ഭജനമഠം കവല വരെ സ്പീഡ് ബ്രേക്കർ ഉൾപടെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ സ്ഥാപിച്ച് അപകടരഹിതമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഉന്നതർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കപെട്ടില്ല.
ഈ സാഹചര്യത്തിൽ ഉദയ കവല ഭാഗത്തു നിന്നും വരുന്ന വാഹങ്ങനങ്ങൾക്ക് പ്രധാന റോഡിലെ വാഹനങ്ങളെ കാണുന്നതിനും മുൻകരുതൽ എടുക്കുന്നതിനും സഹായകരമാക്കുന്നതിന് വേണ്ടി ചെറ്റപ്പാലം തണൽ റസിഡൻസ് അസോസിയേഷൻ സ്വന്തം ചിലവിൽ ഭജനമഠം കവലയിലായി റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു. ജനങ്ങളുടെ ജിവന് അപകടമുണ്ടാകുന്ന കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമ്പോൾ അതിൽ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും തണൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു .
പ്രസിഡണ്ട് ചാർലി പി.വി , സെക്രട്ടറി ബിനിൽ കുമാർ റ്റി.ആർ നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾ കാണുക
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഹാരിസൺ മലയാളത്തിന്റെ നടപടി ജനകീയമായി പ്രതിരോധിക്കും: സിപിഐ എം
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം തടസ്സപ്പെടുത്താനുള്ള ഹാരിസൺ മലയാളം ലിമിറ്റഡിന്റെ നടപടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പിനായി എസ്റ്റേറ്റ്...
പാലിയേറ്റീവ് ദിനാചരണവും ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ ചടങ്ങും സംഘടിപ്പിച്ചു
കൽപ്പറ്റ: കൂടെ നിൽക്കാം ചേർത്ത് പിടിക്കാം എന്ന പദ്ധതിയുമായി നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ ചടങ്ങും സംഘടിപ്പിച്ചു,പൊഴുതന പഞ്ചായത്തിലെ...
എം.ആർ. പൊതയനെ അനുസ്മരിച്ചു
മീനങ്ങാടി: വയനാട് ആദിവാസി ഫെഡറേഷൻ സ്ഥാപക പ്രസിഡൻ്റ് എം.ആർ. പൊതയനെ അനുസ്മരിച്ചു. എം.ആർ. പൊതയൻ 25ാം ചരമവാർഷിക അനുസ്മരണ സമ്മേളനം മീനങ്ങാടി വേങ്ങൂരിലെ തമ്പായി അയൽക്കൂട്ടം ഹാളിൽ...
കെ.ജെ.യു ജില്ലാ സമ്മേളനം നടത്തി
ബത്തേരി: കേരള ജേണലിസ്റ്റ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം നടത്തി. ബത്തേരി സ്മിയാസ് കോളജ് ഓഡിറ്റോറിയത്തിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് എൻ.എ സതീഷ് പതാക...
ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി; മദ്ധ്യവയസ്കർ അറസ്റ്റിൽ
ബത്തേരി: ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 2.09 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേപ്പാടി, കെ.ബി റോഡ് പഴയിടത്ത് വീട്ടിൽ, പ്രാഞ്ചി എന്ന...
അൽബിർ ലോഗോ ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തു
തരുവണ: സുന്നി യുവജന സംഘത്തിന് കീഴിൽ തരുവണയിൽ പ്രവർത്തിക്കുന്ന വീ കെയർ അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ രണ്ടാം വാർഷിക കോൺവെക്കേഷൻ കോൺഫ്രൻസിനും പൊതുവായും ഉപയോഗിക്കാവുന്ന...
Average Rating