പുൽപ്പള്ളി മേഖലയിൽ ഭീതി വിതച്ച കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം

പുൽപ്പള്ളി: മേഖലയിൽ ഭീതി വിതച്ച് അഞ്ച് പാവപ്പെട്ട മനുഷ്യരുടെ ജീവനോപാധിയായ ആടുകളെ കൊന്ന കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.
കഴിഞ്ഞ പത്തു ദിവസങ്ങളാലേ റെയായി ജനവാസമേഖലയിൽ നാശം വിതയ്ക്കുന്ന കടുവ ജനങ്ങളുടെ സ്വൊര്യ ജീവതം തകർത്തു. കാർഷിക വിളവെടുപ്പ്‌ നടത്താൻ കഴിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. തൊഴിലാളികൾ തൊഴിലിനു പോകാൻ കഴിയാതെ പട്ടിണിയിലായി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയെടുക്കാൻ കഴിയുന്നില്ല.ചുരുക്കത്തിൽ ജനങ്ങൾക്ക് വീടുകളിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ല. വലിയ പ്രയാസങ്ങൾ ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുമ്പോഴും
കടുവയെ മയക്കു വെടിവച്ച് പിടിക്കാനോ , തുരത്തുന്നതിനോ
വനം വകുപ്പ് അധികൃതർ തയ്യറാവുന്നില്ല. പത്തു ദിവസമായി വനം വകുപ്പ് അധികൃതർ കള്ളനും പോലീസും കളിക്കുകയാണ്. നിർദ്ധന കർഷകരുടെ
ഏകവരുമാനമാർ ഗ്ഗമായിരുന്ന വളർത്തുമൃഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം അടിയന്തരമായി നേരിട്ടു നല്കാൻ സർക്കാർ തയ്യാറാകാത്തതു് മനുഷ്യത്വരഹിതമായ നടപടിയാണ്. പ്രദേശത്ത്
കടുവ ഭീതിയുണ്ടാക്കുന്ന
വിഷയത്തിലും സി.പി.എം. രാഷ്ട്രീയം കളിക്കുകയാണന്ന് കെ.കെ. ഏബ്രഹാം കുറ്റപ്പെടുത്തി. വനം വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി, സത്വര നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളെ തടയാനും, ആക്രമിക്കാനുംസി.പി.എം. മുതിർന്നത് അപഹാസ്യമാണ്. ദുരിതമനുഭവിക്കുന്ന വരുടെ പക്ഷത്ത് നിൽക്കാൻ തയ്യാറാകാതെ, ഭരണാധികാരി കളെ വെള്ളപൂശുന്ന നടപടിയിൽ നിന്നും
പിന്മാറി,
ജനപക്ഷത്ത് നില്ക്കാൻ സി.പി.എം. തയ്യാറാകണം.
കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *