സിപിഐഎം സംഘാടക സമിതി രൂപീകരിച്ചു
കൽപ്പറ്റ:ഡിസിസി ട്രഷറർ ശ്രീ എൻ എം വിജയൻ്റേയും മകൻ്റേയും മരണത്തിനുത്തരവാദിയായി പ്രതിയായ ഐ സി ബാലകൃഷ്ണൻ രാജി വെക്കുക ,പ്രതി ചേർക്കപ്പെട്ട മുഴുവൻ കോൺഗ്രസ് നേതാക്കളേയും അറസ്റ്റ് ചെയ്യുക.
സിപിഐഎം നേതൃത്വത്തിൽ ജനുവരി 28 ന് ബത്തേരിയിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എം എസ് സുരേഷ് ബാബു അദ്ധ്യക്ഷനായി. പി ആർ ജയപ്രകാശ്, സുരേഷ് താളൂർ, രുഗ്മിണി സുബ്രമണ്യൻ, ബീനാ വിജയൻ, എൻ പി കുഞ്ഞുമോൾ, പി കെ രാമചന്ദ്രൻ, ബൈജു നമ്പിക്കൊല്ലി എന്നിവർ സംസാരിച്ചു. റോസക്കുട്ടി ടീച്ചർ ചെയർപേഴ്സനും പി ആർ ജയപ്രകാശ് ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
അതിജീവനത്തിനായി എം.എൽ.എ കെയർ സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു.
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ബാധിച്ചവർക്ക് സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു. കൽപറ്റ എം.എൽ.എ കെയറും ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തറും കൂടി സംയോജിതമായി നടത്തിയ മെഷീൻ...
വൈബ്സ് സൈക്കോതെറപ്പി ആൻറ് റിസർച്ച് സെൻ്റർ ആരംഭിച്ചു
കൽപ്പറ്റ: സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച വൈബ്സ് സൈക്കോതെറപ്പി തെറപ്പി സെൻ്റർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു....
ജയശ്രീ വിദ്യാലയങ്ങൾക്ക് ഒയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് സമ്മാനിച്ചു
പുൽപ്പള്ളി : മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഓയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് പുൽപ്പള്ളി ജയശ്രീ വിദ്യാലയ സമുച്ചയത്തിന് ബത്തേരി രൂപത ബിഷപ്പ് റവ. ഡോക്ടർ ജോസഫ്...
ദാറുൽ ഉലൂം അറബിക് കോളേജ് ഗോൾഡൻ ജൂബിലി സ്വാഗതസംഘ രൂപീകരണം ജനുവരി 17 ന്
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ പ്രഥമ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ ദാറുൽ ഉലൂം അറബിക് കോളേജ് ഗോൾഡൻ ജൂബിലി ആഘോഷം...
കട്ടയാട് സുബുലുസ്സലാം മദ്റസ ശിലാസ്ഥാപന പൊതു സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം നിർവ്വഹിക്കുന്നു
തരുവണ: മത വിരുദ്ധമല്ലാത്തതും നവീകരണത്തിന് അനിവാര്യവുമായ സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിച്ച് മുന്നോട്ട് പോവുമ്പോൾ തന്നെ പഴമയുടെ നന്മയെ തള്ളിക്കളയരുതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ...
ധന്യം വയോധികം: പ്രഥമ വയോധിക സമ്മേളനം 16-ന് കൽപ്പറ്റയിൽ
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സും കെ ജെ ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന `ധന്യം വയോധികം ' വയോധിക സമ്മേളനം ജനുവരി 16 നു നടക്കും ....
Average Rating