ദാറുൽ ഉലൂം അറബിക് കോളേജ് ഗോൾഡൻ ജൂബിലി സ്വാഗതസംഘ രൂപീകരണം ജനുവരി 17 ന്

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ പ്രഥമ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ സുൽത്താൻ ബത്തേരി ഡബ്ല്യു.എം.ഒ ദാറുൽ ഉലൂം അറബിക് കോളേജ് ഗോൾഡൻ ജൂബിലി ആഘോഷം 2025 ഏപ്രിൽ 25, 26 തിയ്യതികളിലായി സുൽത്താൻ ബത്തേരിയിൽ വെച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കോളേജ് സബ് കമ്മിറ്റിയും ദാറുൽ ഉലൂം പൂർവ്വ വിദ്യാർത്ഥി സംഘടന അസ്സആദാ അലുംനി അസോസിയേഷനും സംയുക്തമായാണ് ഗോൾഡൻ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നത്.
ഗോൾഡൻ ജൂബിലിയുടെ സ്വാഗത സംഘ രൂപീകരണം ജനുവരി 17 ന് വെള്ളിയാഴ്ച അസർ നിസ്കാരാനന്തരം കോളേജിൽ വെച്ച് രൂപം നൽകും.
താലൂക്കിലെ സംഘടനാ നേതാക്കൾ, മഹല്ല് ഖത്തീബുമാർ , മഹല്ല് ഭാരവാഹികൾ ,പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെകുള്ളവരെ യോഗത്തിൽ യോഗത്തിൽ പങ്കെടുപ്പിക്കാനും പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു.
യോഗത്തിൽ സബ് കമ്മിറ്റി കൺവീനർ നൂറുദ്ദീൻ പഴേരി അദ്ധ്യക്ഷത വഹിച്ചു.
അലുംനി അസോസിയേഷൻ പ്രസിഡൻറ് മുജീബ് ഫൈസി കാക്കവയൽ പദ്ധതികൾ അവതരിപ്പിച്ചു.
ശരീഫ് ഫൈസി വാകേരി ,
റഫീഖ് ഫൈസി പുത്തുമല ,ഇബ്രാഹീം തൈത്തൊടി, അൻസാർ മണിച്ചിറ,ഹബീബ് ദാരിമി പിണങ്ങോട്,മുസ്ഥഫ കല്ലുവയൽ,
നാസർ അലങ്കാർ,സദ്ദാം കരടിപ്പാറ,മുസ്ഥഫ ചീരാൽ ,
അഫ്സൽ പനമരം,ഹംസ ഹാജി കല്ലിറുമ്പൻ,സജീർ ബീനാച്ചി
തുടങ്ങിയവർ സംസാരിച്ചു.
അസ്സആദാ അലുംനി അസോസിയേഷൻ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സമദ് കണ്ണിയൻ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *