ധന്യം വയോധികം: പ്രഥമ വയോധിക സമ്മേളനം 16-ന് കൽപ്പറ്റയിൽ

കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സും കെ ജെ ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന `ധന്യം വയോധികം ‘ വയോധിക സമ്മേളനം ജനുവരി 16 നു നടക്കും . കൽപ്പറ്റ കൈനാട്ടിയിലെ കെ ജെ ആശുപത്രി കോൺഫെറൻസ് ഹാളിലാണ് പരിപാടിയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ ഗോപകുമാർ കർത്ത പരിപാടി ഉദ്‌ ഘാടനം ചെയ്യും.
കേരളത്തിൽ തനിച്ചു താമസിയ്ക്കുന്ന വയോധികരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ അവർ നേരിടുന്ന സാമൂഹ്യവും ആരോഗ്യപരവുമായ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും നടക്കും. വാർദ്ധക്യം : സാമ്പത്തിക വെല്ലുവിളികൾ, അവസരങ്ങൾ, വാർദ്ധക്യവും സൈബർ കുറ്റങ്ങളും : മുൻകരുതലുകൾ,വാർദ്ധക്യവും പൊതു ആരോഗ്യ പ്രശനങ്ങളും, വാർദ്ധക്യത്തിലെ മാനസിക വെല്ലുവിളികൾ എന്നീ വിഷയങ്ങളിലാണ് ക്ലാസുകളും ചർച്ചകളും നടക്കുക .കൂടാതെ വയോധികർക്ക് നിയമ പരമായ സംശയങ്ങൾ ദൂരീകരിയ്കാനും മാർഗ്ഗദർശനം നല്കാനുമായി മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിൽ ഹെല്പ് ഡെസ്‌കുണ്ടായിരിക്കും . വയോധികരുടെ പ്രശ്നങ്ങളും സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാൻ ആദ്യമായാണ് വയനാട്ടിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിയ്ക്കപ്പെടുന്നതെന്നു വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ പറഞ്ഞു..

മാതൃശിശു സംരക്ഷണത്തിൽ സ്തുത്യർഹ സേവനം കാഴ്ചവച്ചു കൊണ്ട് കഴിഞ്ഞ കാൽ നൂറ്റാണ്ടായി കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന കെ ജെ ആശുപത്രി വയോധികർ നേരിടുന്ന വിവിധ വിഷയങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് വിമൻ ചേമ്പറുമായി ചേർന്ന് ഈ പരിപാടി സംഘടിപ്പിയ്ക്കുന്നത്. വയോധികരുടെ ജീവിതം സുഗമവും ലളിതവും ആയാസരഹിതവുമാക്കാനുള്ള ശ്രമമാണ് കെ ജെ ആശുപത്രി നടത്തുന്നത് .`കെയ് ബൈ കെ ജെ’ എന്ന പേരിൽ ഒരു സീനിയർ വെൽനെസ്സ് ക്ലബ് കെ ജെ ആശുപത്രി യിൽ ആരംഭിച്ചിട്ടുണ്ട് .
വയോധികർക്കായി പതിവ് മെഡിക്കൽ ചെക്കപ്പുകൾ, ഹെൽത് അവെയർനസ്സ് ക്‌ളാസ്സുകൾ, യോഗ -ഫിസിയോ തെറാപ്പി , സമ പ്രായക്കാരൊപ്പം മറ്റു ഗ്രൂപ്പ് ആക്ടിവിറ്റികൾ എന്നിവ വെൽനസ്സ് ക്ലബ്ബ് മെമ്പർഷിപ്പ് എടുക്കുന്നവർക്ക് നൽകുമെന്ന് കെ.ജെ ഹോസ്പിറ്റൽ മാനേജിങ് പാർട്ടണർ ഡോക്ടർ ഈവ്‌ലിൻ മരിയ എബ്രഹാം അറിയിച്ചു. ആവശ്യമുള്ളവർക്ക് താമസിച്ചു ചെക്കപ്പ് നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

രാവിലെ പത്തു മുതൽ നടക്കുന്ന വയോധിക സമ്മേളനത്തിൽ വെച്ച് വിവിധ മേഖലകളിൽ സജീവമായി ഇപ്പോഴും പ്രവർത്തിക്കുന്ന വയോധികരെ ആദരിക്കുമെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേനത്തിൽ വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ, ജോയിന്റ് സെക്രട്ടറി സജിനി ലതീഷ് , കെ.ജെ ഹോസ്പിറ്റൽ പാർട്ണർമാരായ മിനി എബ്രഹാം , ഈവ്‌ലിൻ മരിയ എബ്രഹാം എന്നിവർ പങ്കെടുത്തു .
റെജിസിട്രേഷന് ബന്ധപ്പെടുക :6282976109,04936205775

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *